കോട്ടയം: കോണ്‍ഗ്രസ്സ് ഗവണ്മെന്റിന്റെ അഴിമതി ഭരണത്തിനെതിരെയും ഇടതുമുന്നണിയുടെ അഡ്ജസ്റ്റ്മെന്റ് സമരങ്ങള്‍ക്കെതിരെയും കേരളത്തിലെ ജനങ്ങള്‍ ചിന്തിച്ചു തുടങ്ങിയെന്ന് ബിജെപി സംസ്ഥാന കൗണ്‍സിലംഗം കുസുമാലയം ബാലകൃഷ്ണന്. ചിങ്ങവനത്തു ചേര്‍ന്ന നഗരസഭ സൗത്ത് നാട്ടകം പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയതലത്തില്‍ ബിജെപി മുന്നേറിയതനുസൃതമായി വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ ബിജെപിയെ നെഞ്ചോടുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഷാജി തൈച്ചിറ അദ്ധ്യക്ഷത വഹിച്ചു. നൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കോര സി. ജോര്‍ജ്ജ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. രതീഷ്, നിയോകമണ്ഡലം ജനറല്‍ സെക്രട്ടറി പി.ജെ. ഹരികുമാര്‍, വൈസ് പ്രസിഡന്റ് രമേശ് കല്ലില്‍, ജോമോന് പനച്ചിക്കാട്, ബിനു പുള്ളുവേലില്‍, രാധാകൃഷ്ണന് കുടമാളൂര്‍, തുളസീധരന്‍, അരുണ്‍, പ്രവീണ്‍ ദിവാകരന്, മോന്കുട്ടന്, പ്രമോദ് സി., റജി റാം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: