കുറവിലങ്ങാട്: വിദ്യാര്‍ത്ഥികളുടെ ഭാവിസുരക്ഷിതമാക്കുവാനും, മെച്ചപ്പെട്ട പഠനം ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ ഏകജാലകംഅട്ടിമറിക്കാനും, വിദ്യാര്‍ത്ഥികള്‍ക്ക് പ്രലസ്വണ് പ്രവേശനം ഉറപ്പിക്കുവാനും സ്വകാര്യമാനേജ്മെന്റുകള്‍ മുന്‍കൂറായി കോഴ സ്വീകരിക്കുവാന്‍ തുടങ്ങി.
കോഴവാങ്ങുന്നതിനായി പ്രമുഖമാനേജ്മെന്റുകള് പ്രതിനിധികളെതന്നെ നിയമിച്ചുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം പ്ലസ്വണ് പ്രവേശനം ഉറപ്പിക്കുവാന്‍ സ്കൂള്മാനേജ്മെന്റ്രക്ഷിതാക്കളില് നിന്ന് വാങ്ങിയിരുന്നത് 20,000 മുതല്‍ 1 ലക്ഷംരൂപ വരെയാണ്. എല്ലാവിഷയത്തിനും എപ്ലസ് വാങ്ങിയകുട്ടികള്ക്ക് ഇഷ്ടവിഷയം ലഭിക്കുന്നതിനായി മാത്രം 25,000 രൂപാ മുതല്‍ 50,000 രൂപാ വരെവാങ്ങിയ സ്കൂളുകള്‍ ജില്ലയിലുണ്ട്. മാനേജ്മെന്റ് അപേക്ഷയില്‍ പ്രവേശനം ലഭിക്കുന്നതിനായി മാത്രം 15,000 രൂപാ മുതല്‍ 30,000 രൂപാവരെയാണ് തല പിരിവ് നടത്തുന്നത്. മാനേജ്മെന്റ് അപേക്ഷയിലെ പ്രവേശനതുക സ്കൂളുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തുന്നതെന്നാണ് മനേജ്മെന്റ് അധികൃതരുടെ അവകാശവാദമെങ്കിലും പല സ്കൂള്മാനേജ്മെന്റുകളുടെയും ഭരണസമിതിക്കു ലഭിച്ച തലവരി പണം സ്വന്തം ബാങ്ക്അക്കൗണ്ടുകളില് നിക്ഷേപിക്കുകയായിരുന്നു.
പ്ലസ്വണ് ഏകജാലക അപേക്ഷകള്അനുസരിച്ച്അര്ഹതപ്പെട്ടവര്ക്ക് പ്രവേശനം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുവാന്‍ ഹയര്സെക്കഡറിവിഭാഗംഡയറക്ടറിനെ സര്ക്കാര്ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും, പരിശോധനകളോ, അന്വേഷണമോ ഉന്നത രാഷ്ട്രീയ ഇടപ്പെടലുകള്മൂലംഅട്ടിമറിക്കപ്പെടുകയായിരുന്നു. പ്ലസ് വണ്‍ പഠനത്തിന് കൂടുതല്‍ ബാച്ചുകള്ലഭിച്ച സ്കൂളുകള്‍ അഡ്മിഷന് ആരംഭിക്കുന്നതിന് മുമ്പേ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണംവാങ്ങുന്നുവെന്ന ആരോപണംഉയര്ന്നുവെങ്കിലുംരേഖാമൂലം പരാതികള്‍ നല്കുവാന് രക്ഷിതാക്കള്‍ തയ്യറാകാത്തതുകാരണം നടപടിയുണ്ടായില്ല. അന്വേഷണം ഉണ്ടാകാത്തതാണ് ഈ വര്ഷവുംസ്വകാര്യമാനേജ്മെന്റുകളെ ഏകജാലകംതുടങ്ങുന്നതിന് മുമ്പ് കോഴാ പിരിക്കുവാന്‍ പ്രേരണയായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: