കൊച്ചി: സ്വദേശി ശാസ്ത്ര പ്രസ്ഥാനം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ 14ാമത് ശാസ്ത്ര പ്രതിഭാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഏപ്രില്‍ 18, 19 തീയതി കളില്‍ പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്ത 159 വിദ്യാര്‍ത്ഥികളില്‍ നിന്നും മികച്ച വിജയം നേടിയ 12 വിദ്യാര്‍ത്ഥികളെയാണ് പ്രതിഭ കളായി തെരഞ്ഞെടുത്തത്.
ശാസ്ത്ര പ്രതിഭകള്‍:
ക്ലാസ് 6: ചേതന. ആര്. നായര്‍ (ഭവന്‍സ് വിദ്യാമന്ദിര്‍, എളമക്കര, എറണാകുളം), ഭരത് നായര്‍ (ഭവന്‍സ് വിദ്യാമന്ദിര്‍, എളമക്കര, എറണാകുളം); ക്ലാസ് 7: നിഖില്‍ ശ്രീരാജ് (ഭവന്‍സ് ആദര്‍ശ വിദ്യാലയ, കാക്കനാട്, എറണാകുളം), പോള്‍. പി. മാത്യു (ഭവന്‍സ് വിദ്യാമന്ദിര്‍, എരൂര്‍, എറണാകുളം); ക്ലാസ് 8: സൗരവ് സുകുമാരന്‍ (അമൃത വിദ്യാലയം, ബെല്ല, കാസര്‍ഗോഡ്), സമില്‍. കെ.പി (ജിഎച്ച്എസ്എസ്,
വെട്ടത്തൂര്‍, മലപ്പുറം); ക്ലാസ് 9: മാധവന്. ഡി.കെ (ഭവന്‍സ് വിദ്യാമന്ദിര്‍, കുഴല്‍മന്ദം, പാലക്കാട്), സിദ്ധാര്‍ത്ഥ് സുരേഷ് (ഭവന്‍സ് വിദ്യാമന്ദിര്‍, എരൂര്‍, എറണാകുളം); ക്ലാസ് 10: സനല്‍ സൈമണ്‍ (അസീസി വിദ്യാനികേതന്‍ പബഌക് സ്കൂള്‍, ചെമ്പുമുക്ക്, എറണാകുളം), വിഷ്ണു പ്രസാദ്. പി.എസ് (ഭവന്‍സ് വിദ്യാമന്ദിര്‍, പൂച്ചട്ടി, തൃശ്ശൂര്‍); ക്ലാസ് 11: ആദര്‍ശ്. എസ് (ഭവന്‍സ് വിദ്യാമന്ദിര്‍, പൂച്ചട്ടി, തൃശ്ശൂര്‍), ആരോമല്‍ സുബി സ്റ്റീഫന്‍ (എല്‍എസ്എന്‍ജിഎച്ച്എസ്, ഒറ്റപ്പാലം, പാലക്കാട്)
വിഎസ്എസ്സി റിട്ട. സയിന്റിസ്റ്റ് ഡോ. വി.പി. ബാലഗംഗാധരന്‍ ശാസ്ത്ര പ്രതിഭകള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. സ്വദേശി ശാസ്ത്ര പ്രസ്ഥാനം സെക്രട്ടറി ഡോ. കെ. ഗിരീഷ് കുമാര്‍, ട്രഷറര്‍ ഡോ. എസ്. ഹരികുമാര്‍, ശാസ്ത്ര പ്രതിഭാ മത്സരം ജനറല്‍ കണ്‍വീനര്‍ ഡോ. രമാലക്ഷ്മി പൊതുവാള്, പരീക്ഷാ കണ്ട്രോളര് ഡോ. എം.ആര്. ശാന്താദേവി, ഡോ. എന്‍.ജി.കെ. പിള്ള എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: