കൊച്ചി: അബുദബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്രഞ്ച് ഫുഡ് കാസിലിന്റെ ആദ്യത്തെ ഫൈന്‍ ഡൈനിംഗ് റസ്റ്ററന്റ് 22-ന് ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളിയില്‍ ലുലു മാളിനു സമീപമാണ് ഫ്രഞ്ച് ഫുഡ് കാസില്‍.
കുട്ടികള്‍ക്ക് കളിസ്ഥലവും മിനി പാര്‍ട്ടി ഹാളും കാര്പാര്ക്കിംഗുമുള്ള റസ്റ്ററന്റ് രാവിലെ 10 മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും. ഫ്രൈഡ് ചിക്കന്‍, ഫ്രഞ്ച് പിസ, ഫ്രഞ്ച് ബര്‍ഗര്‍, ഫ്രഞ്ച് പോപ്പീസ്, ഐസ് ക്രീമുകള്‍, ഫ്രഞ്ച് കോഫി എന്നിവയാണ് എഫ്എഫ്സിയുടെ പ്രത്യേകതകള്‍. അബുദാബി കേന്ദ്രമായ മോണ്ടിയല് ഫുഡ്സ് എല്‍എല്‍സിയാണ് എഫ്എഫ്സി ബ്രാന്‍ഡിന്റെ ഉടമസ്ഥര്‍.
ഇന്ത്യയില്‍ അവനീര്‍ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഇവയുടെ മാസ്റ്റര്‍ ഫ്രാഞ്ചൈസി.
ആഗോള ഗുണനിലവാരമുള്ള ആഹാരസാധനങ്ങളായിരിക്കും എഫ്എഫ്സിയില് ലഭ്യമാകുകയെന്ന മോണ്ടിയല് ഫുഡ്സ് എല്‍എല്‍സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്. അശോകന്, അവനീര്‍ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എ.കെ. മുഹമ്മദ് അഷറഫ് എന്നിവര്‍ പറഞ്ഞു. അഡ്വ. കെ. എ. ഷറഫുദ്ദീന്, ഹാനി അബ്ദുല്‍ ഖാദര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: