കുമരകം: വീഞ്ച് വള്ളങ്ങള്‍ കക്കാവാരു തൊഴിലാളികള്‍ക്ക് അനുഗ്രഹമാകുന്നു. വേമ്പനാട്ടുകായലില്‍ നിന്നും കക്കാവാരി ജീവസന്ധാരണം നടത്തുന്ന തൊഴിലാളികള്‍ കുമരകത്ത് വളരെയുണ്ട്. വീഞ്ചുവള്ളങ്ങള് വരുന്നതിനു മുമ്പ് കായലില്‍ നിന്നും കക്കാ കോരുന്നത് ശ്രമകരമായ ജോലിയായിരുന്നു. വള്ളത്തില്‍ കായലിലെത്തുന്ന തൊഴിലാളികള്‍ ടി ആകൃതിയിലുള്ള മുളങ്കമ്പുകള്‍ വള്ളത്തോടുചേര്ത്തുകെട്ടി അതിനു മുകളില്‍ നിന്നുകൊണ്ട് നീണ്ട് കയ്യുള്ള തൂമ്പ ഉപയോഗിച്ച് കായലിന്റെ അടിത്തട്ടിലെ മണ്ണും ചെളിയും ഇളക്കി കക്കാ വേര്‍തിരിച്ചശേഷം കായലിന്റെ അടിത്തട്ടില്‍ മുങ്ങിച്ചെന്ന് കൊട്ടയില്‍ കക്കാശേഖരിച്ച് വള്ളത്തില്‍ ശേഖരിക്കുന്ന രീതിയാണ് നിലനിന്നിരുന്നത്. മൂന്നു പതിറ്റാണ്ടിനു മുമ്പ് ഡ്രഡ്ജറില് ജോലിയുണ്ടായിരുന്ന ശിവാത്മജന് എന്ന കുമരകംകാരന്റെ തലയിലുദിച്ച ആശയമായിരുന്നു വീഞ്ച്. റാട്ടു പോലം കറക്കാവുന്ന യന്ത്രത്തില്‍ പ്ലാസ്റ്റിക് ചരടുകള്‍ ചുറ്റിഅത് കൂര്‍ത്ത മുനകളുള്ള ഒന്നില്‍ ബന്ധിപ്പിച്ച കായലിന്റെ അടിത്തട്ടില്‍ താഴ്ത്തി വീഞ്ച് കറക്കി അടിത്തട്ടിളക്കി കക്കായും ചെളിയും വേര്‍തിരിക്കുന്ന രീതിയാണ് വഞ്ചുവള്ളങ്ങള്ക്കുള്ളത്. ഈ രീതിയില്‍ കായലിന്റെ അടിത്തട്ടില്‍ നിന്നും കക്കാ ശേഖരിക്കാന്‍ എളുപ്പമാണ്. കായലില്‍ കക്കായ്ക്ക് ഗണ്യമായ കുറവുണ്ടെങ്കിലും ഒരു വള്ളത്തിന് നാല്പതുപാട്ട കക്കവരെ ലഭിക്കുന്നുണ്ട്. ഇത് കുമരകത്തെ കക്കാവാരു തൊഴിലാളികളെ പട്ടിണിയില്‍ നിന്നും കരകയറ്റുമ്പോള്‍ അന്തരിച്ചുപോയ ശിവാത്മജനെ ഇവര്‍ക്ക് മറക്കാനാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: