പാന്ഥാ,
കുലംമുടിക്കാന്‍ പിറവികൊണ്ട
ഏതോ മഹാപ്രളയത്തിലോ
അതോകൊടുങ്കാറ്റിലോ
ദേശാന്തരങ്ങള്‍ കടന്ന്
വാഗ്ദത്തതീരത്തണഞ്ഞുമുളച്ച്
വളര്ന്നുപടര്ന്നവന് ഞാനേ..
മഹാമേരു…
അമ്മയെചുറ്റിപ്പിണഞ്ഞകുഞ്ഞിനെപ്പോലെ
എന്നെപ്പിണഞ്ഞിരിക്കുന്ന
വള്ളിച്ചെടികള്‍ക്കും,
ഊരുതെണ്ടി
കാണാക്കാഴ്ചകള്കണ്ടുതളര്ന്നെത്തുന്ന
പക്ഷിസഞ്ചയങ്ങള്ക്കും
അഭയക്ഷേത്രവും ഞാനേ…
മിത്രമേ..
കത്തുന്നമീനച്ചൂടി
ലനന്തതയിലേക്കുള്ള വഴികള്‍താണ്ടി
വല്ലാതെതളര്ന്നും,കാലുവെന്തുമെത്തിയനീ
തണലില്‍ ഇത്തിരിയിളവേല്ക്കുക.
ഉള്ളലകളടങ്ങിയാല്
മഹാമേരുച്ചുവടുകളില്
ജ്ഞാനസ്നാനംകൊണ്ടവരെ
മനസ്സാല്‍ സ്മരിക്കുക..
സത്യം,സായംകാലത്തെത്തിയപോലെ
ഓര്മകള്വല്ലാതെവീര്പ്പുമുട്ടിക്കുന്നു എന്നെ..
തലമുറകളൊരേവഴിയേപരസ്പ്പര
മൂന്നുവടികളായ്നടന്നും
ഒരേസ്വപ്നങ്ങള്കണ്ടുറങ്ങിയും
വളര്ന്നുപെരുകുന്നതുകണ്ടവനും,
കൈകള്കോര്ത്തൊരേതാളത്തിലീണത്തില്
ചാലുകള്കീറിയും പിന്നെ മണ്ണുമയക്കിയും
വിത്തിട്ടു വിളപ്പിച്ചുകൊയ്തുണ്ടതിനും,
കേവലാഹഌദമാവോളംനുകര്ന്നതിനും
സാക്ഷിയായവനും ഞാനേ..
അതുപഴങ്കഥ…
പ്രാതപ്രദോഷസന്ധ്യകളുടെ കരംഗ്രഹിച്ച്
കൊഴിഞ്ഞയിലകള്ക്കുശ്രാദ്ധമൂട്ടി
കാലത്തിന്റെയെത്രയോ
തീര്ത്ഥയാനങ്ങള്.
ഒന്നുകാതോര്ക്കുക…
ആരവങ്ങള്‍ ,
അവസംഹാരതാണ്ഡവങ്ങളുടേതാണ്..
വിലാപങ്ങള്‍,
അഭയഗേഹമണയുംമുമ്പേ
വേട്ടക്കിരയാകുന്നോരുടേതുമാണ്,കുഞ്ഞേ..
കാറ്റില്‍ രക്തഗന്ധം..
കുലംകുലത്തെക്കാര്ന്നുതിന്നുംമുമ്പേ,
വിണ്ടുകീറിയവന്ധ്യമണ്ണിനുമേലെ
തീമഴപെയ്തെല്ലാമൊടുക്കുംമുമ്പേ,
ദയാവധംചാര്ത്തി
എന്റെകടക്കല്
കത്തിവെച്ചെങ്കില്…
ബിജു.ജി.കൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: