പാലക്കാട്: മൂലത്തറ വലതുകര കനാല്‍ ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം വിഷയം രാഷ്രട്രീയവത്ക്കരിക്കുന്നതിനും, പൊതുജനങ്ങളെ കബളിപ്പിക്കുന്നതിനുമാണെന്ന് ആക്ഷേപം.
കൊഴിഞ്ഞാമ്പാറ ഫര്‍ക്കക്ക് കീഴിലെ വില്ലേജുകളിലുളളവര്‍ക്ക് ജലസേചനത്തിനും, കുടിവെളളത്തിനും യഥേഷ്ടം വെളളം ലഭ്യമാക്കാന്‍ കഴിയുന്ന പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്ന അത്യന്തം ഗൗരവമേറിയ യോഗം പ്രദേശത്തെ മുഴുവന്‍ ജനപ്രതിനിധികളേയും അറിയിക്കാതെ നടത്തുന്നതിലൂടെ വിഷയം രാഷ്‌ട്രീയവത്ക്കരിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മുലത്തറ വലതുകര കനാല്‍ ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിന് രഹസ്യ അജണ്ടയുണ്ടെന്നും, നിക്ഷിപ്ത താല്‍പ്പര്യക്കാരെയും, കുറ്റാരോപിതരെയും സംരക്ഷിക്കുവാനാണെന്നുമുളള ആക്ഷേപം വ്യാപകമായി ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.മൂലത്തറ വലതുകര കനാല്‍ നിര്‍മ്മാണവുമായ ബന്ധപ്പെട്ട് നടന്ന അഴിമതി സംബന്ധിച്ച് വിജിലന്‍സ് കേസെടുത്ത സാഹചര്യത്തിലാണിത്. യോഗത്തിന് മുഴുവന്‍ ജനപ്രതിനിധികളേയും പങ്കെടുപ്പിക്കാത്ത സര്‍ക്കാരിന്റെ നടപടി ജനങ്ങളുടെ സംശയത്തിന് ബലം നല്‍കുന്നുണ്ട്.
പദ്ധതി നടപ്പാക്കുന്നതിന് പിന്തുണ നല്‍കിയിട്ടും, യോഗം അറിയിയിച്ചില്ലെന്ന് പി.കെ.ബിജു എംപി ആരോപിച്ചു. മൂലത്തറ വലതുകര കനാല്‍ ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യോഗം അറിയിക്കാതിരുന്നതിന്റെ പ്രതിഷേധം മുഖ്യമന്ത്രിയെ എം.പി നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും എംപി കൂട്ടിച്ചേര്‍ത്തു. മൂലത്തറ റെഗുലേറ്റര്‍ പുനര്‍നിര്‍മ്മിക്കുക, മൂലത്തറ വലതുകര കനാല്‍ കോരയാര്‍ മുതല്‍ വേലന്താവളം വരെ നീട്ടുക, തുടങ്ങിയവ നടപ്പാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയോട് നേരിട്ടും, രേഖാമൂലവും ആവശ്യപ്പെടുകയും, എം.പിമാരുടെ യോഗത്തില്‍ ഉന്നയിക്കുകയും ചെയ്ത വിഷയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: