ബംഗഌരു: ബിജെപിക്ക് രാജ്യത്ത് ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗഌരുവില്‍ ബിജെപി ഭാരവാഹിയോഗത്തില്‍ സംസാരിക്കുകയായിരുന്നുഅദ്ദേഹം.
10 കോടിയില്‍ അംഗസംഖ്യ എത്തിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് മോദി ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കും. പ്രധാനമന്ത്രി തന്നെ പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. 10 മാസത്തെ ഭരണം മികച്ച നേട്ടമുണ്ടാക്കിയതായി യോഗം വിലയിരുത്തി.
നിര്‍വാഹക സമിതിയില്‍ അവതരിപ്പിക്കേണ്ട രണ്ട് പ്രമേയങ്ങള്‍ക്ക് രൂപം നല്‍കി. രാഷ്‌ട്രീയ, വിദേശകാര്യ നയങ്ങള്‍ സംബന്ധിച്ച പ്രമേയങ്ങള്‍ നാളെ അവതരിപ്പിക്കും. ബിജെപിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതില്‍ മുന്നേറ്റം നടത്തിയതിന് യോഗത്തില്‍ കേരള സംസ്ഥാനഘടകത്തെ അഭിനന്ദിച്ചു.
















