കൊച്ചി: വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലക്ഷക്ണക്കിന് രൂപ പിരിച്ചെടുത്ത മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പാലാരവിട്ടം കളവത്ത് റോഡില്‍ റീഗന്‍സി മാന്പൗവര് കണ്‍സള്‍ട്ടന്റ് എന്ന സ്ഥാപനം നടത്തി വരുന്ന കടവന്ത്ര കുമാരനാശാന് റോഡില്‍ രഞ്ജിത്ത് വില്ലയില്‍ ഡാനിയല്‍ മകന് ജോണ്‍ ഡാനിയേല്‍, പത്തനാപുരം വെട്ടിത്തിട്ട കരയില്‍ മണക്കാട് പുത്തന്‍ വീട്ടില്‍ സോമശേഖരന്‍ പിള്ള മകന് വൈശാഖ്, പത്തനാപുരം, വെട്ടിത്തിട്ട കരയില്‍ നിതിന്‍ ഭവനില്‍ ലൂക്കോസ് മകന് നിതിന്‍ ലൂക്കോ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കുവൈറ്റിലേക്ക് നേഴ്സിങ്ങ് ജോലിക്ക് ആളെ ആവശ്യമുണ്ട് എന്ന് പത്ര പരസ്യം നല്കി അതുകണ്ട് സമീപിക്കുന്നയാളുകളെയാണ് ഇവര്‍ കഴിഞ്ഞ എട്ട് മാസമായി വഞ്ചിച്ചുകൊണ്ടിരിക്കുന്നത്. സമീപകാലത്ത് പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനത്തില്‍ നിന്നും നിരവധി പാസ്പോര്‍ട്ടുകളും സര്‍ട്ടിഫിക്കറ്റുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരെ കൂടാതെ മറ്റ് രണ്ടു പേരും കൂടി ഈ സംഘത്തില്‍ ഉള്ളതായി പോലീസിനോട് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. അവരെ പോലീസ് അന്വേഷിച്ച് വരുകയാണ്.
ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങിയ ശേഷം ആദ്യം അഞ്ചോ ആറോ മാസത്തെ കാലാവധി പറയുകയും അതിന് ശേഷം അവര്‍ വരുമ്പോള്‍ ഒരോ ഒഴിവുകള്‍ പറഞ്ഞ് മടക്കി വിടുകയാണ് ഇവര്‍ ചെയ്തിരുന്നത്. പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും പണവും എല്ലാം ഇവരുടെ കൈവശത്തായതിനാല് പോലീസില്‍ പരാതിപ്പെടാന്‍ പലരും ഭയന്നിരുന്നു. വിവരം അറിഞ്ഞ് നിരവധിയാളുകള്‍ പരാതിയുമായി പാലാരിവട്ടം സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് എറണാകുളം ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എസ്.ഷിജുവിന്റെ നിര്‍ദേശാനുസരണം പാലാരിവട്ടം പോലീസ് സ്റ്റേഷന് എസ്ഐ എം.കെ.സജീവ്, എസ്ഐ സെബാസ്റ്റ്യന്‍, എഎസ്ഐ അബ്ദുള്‍ ജമാല്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: