ഒന്നും പ്രതികരിക്കരുതെന്ന് കരുതിയതാണ്. പക്ഷേ, യുഡിഎഫ് മന്ത്രിമാരുടെ പ്രസ്താവന കേള്‍ക്കുമ്പോള്‍ മൗനമായിട്ടിരിക്കാന് കഴിയുന്നില്ല. രാഷ്ട്രീയത്തില്‍ പിച്ചനടക്കാന്‍ തുടങ്ങിയ കാലം മുതല്‍ എംഎല്‍എയും തുടര്‍ന്നു മന്ത്രിയുമാകുന്നതുവരെയുള്ള കാലത്ത് കെ. ബാബുവിന്റെ സ്വത്ത് വിവരവും അന്വേഷിച്ചാല്‍ അറിയാം അദ്ദേഹത്തിന്റെ അഴിമതിയുടെ സത്യസന്ധമായ വിവരം.
പക്ഷേ, ആര് അന്വേഷിക്കും? അതാണ് പ്രശ്നം. കേരളത്തിലെ പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരു മോ? വിജിലന്‍സ് അന്വേഷിച്ചാല്‍ തെളിയുമോ? ഇതൊക്കെ കേരള സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളല്ലേ? ജീവിതത്തില്‍ സത്യം തെളിയുമോ? എങ്കില്‍ മുഖ്യമന്ത്രിയടക്കം ഭരണപക്ഷത്തുള്ള പല മഹാന്മാരും ഇന്ന് അഴിയെണ്ണി കിടക്കുമായിരുന്നു.
(പ്രതിപക്ഷത്തും സ്ഥിതി അതുതന്നെ) പിന്നെയാര്, കോടതിയോ? സ്ഥിതി ശോചനീയം! ഒരന്വേഷണവും ഒരിടത്തും എത്തുകയില്ല, തെളിയുകയുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ രാഷ്ട്രീയക്കാരന് രാജാവാകുന്നു. അതുകൊണ്ട് കെ.ബാബുവിന് എന്തുംപറയാം.
പക്ഷേ ജനങ്ങള്‍ എല്ലാം അറിയുന്നു, എല്ലാം എല്ലാം ! എന്ത് ചെയ്യാം, ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ കണ്ടുപേടിക്കുന്നില്ല. അത്രേയുള്ളൂ.
രാജഗോപാല്‍ കുഴിപ്പള്ളില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: