കൊച്ചി: ദരിദ്ര വിഭാഗങ്ങള്‍ക്ക് താങ്ങാവുന്ന വിധം ഹൃദയ ശസ്ത്രക്രിയാ ചെലവ് കുറക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ആസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയില്‍സ് സര്‍വകലാശാലയും ഡോ. കെ.എം. ചെറിയാന്റെ ഫ്രോണ്ടിയര്‍ ലൈഫ്‌ലൈന്‍ ഹോസ്പിറ്റലും ഗവേഷണത്തിന് തുടക്കം കുറിച്ചു. ആസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ സഹകരണത്തോടു കൂടിയാണ് ഗവേഷണം.
ഈ ഗവേഷണ പദ്ധതിയ്‌ക്ക് പുറമെ ഫ്രോണ്ടിയര്‍ ലൈഫ്‌ലൈന്‍ ഹോസ്പിറ്റലുമായി ഭാവിയില്‍ പല കാര്യങ്ങളിലും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാല ഉദ്ദേശിക്കുന്നുണ്ടെന്ന്
ഇന്ത്യയിലേയും ആസ്‌ട്രേലിയയിലേക്കും ആരോഗ്യ രംഗം ശക്തിപ്പെടുത്തുക എന്ന പൊതു ലക്ഷ്യത്തോടുകൂടിയാണ് ഫ്രോണ്ടിയര്‍ ലൈഫ്‌ലൈനും ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് സര്‍വകലാശാലയുടെ ഭാഗമായ റൂറല്‍ ക്ലിനിക്കല്‍ സ്‌കൂള്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. മക്‌ലാച്ചന്‍, ഡോ. കെ.എം. ചെറിയാന്‍ എന്നിവര്‍ വ്യക്തമാക്കി. ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയുടെ ധനസഹായത്തോടെ ഇന്ത്യക്കാരായ രണ്ട് നിര്‍ധന രോഗികളുടെ ഹൃദയശസ്ത്രക്രിയ ചെന്നൈയിലെ ഫ്രോണ്ടിയര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ നടത്തുമെന്ന് ഡോ. ചെറിയാന്‍അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: