മാന്നാര്‍: വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക, സാംസ്കാരിമേഖലയില് മാതൃകാപരമായ പ്രവര്‍ത്തനവുമായി ബുധനൂര്‍ ഗ്രാമസേവാപരിഷത്ത് 17-ാം വയസിലേക്ക്. ബുധനൂര്‍ പഞ്ചായത്തില്‍ കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ പ്രശംസനീയമായ പ്രവര്‍ത്തനമാണ് സംഘടന നടത്തുന്നത്.
പഠനത്തില്‍ മികവു പ്രകടിപ്പിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, ചികിത്സാ സഹായം, രക്തദാനം എന്നിവ നല്കുന്നു. എല്ലാവര്‍ഷവും വിവിധബാലഗോകുലങ്ങളെ പങ്കെടുപ്പിച്ച് എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഗീതാപഠനശിബിരം, സത്സംഗം, വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ ഒമ്പത്, 10, 11 തീയതികളില്‍ കുന്നത്തുകുളങ്ങര ദേവീക്ഷേത്രാങ്കണത്തില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഹിന്ദുസംഗമവും ഗ്രാമസേവാപരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു.
2008ല്‍ 18 വിദ്യാര്‍ത്ഥിനികളുമായി കടമ്പൂര് കേന്ദ്രീകരിച്ച് പരാശക്തി ബാലികാസദനത്തിന്റെ പ്രവര്‍ത്തനം സേവാപരിഷത്തിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു. 2013 ഡിസംബറില്‍ സ്വന്തമായി നിര്‍മ്മിച്ച പുതിയ കെട്ടിട സമുച്ചയത്തിലാണ് ഇപ്പോള്‍ ബാലികാസദനത്തിന്റെ പ്രവര്‍ത്തനം. 38 കുട്ടികളാണ് ഇവിടെയുള്ളത്. സമൂഹത്തിന്റെ ആദരവേറ്റുവാങ്ങി മാനവസേവ മാധവസേവയാക്കി അശരണര്‍ക്ക് ആശ്രയമായി ബുധനൂരിന്റെ മണ്ണില്‍ അഭിനന്ദാര്‍ഹമായ പ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയാണ് ഗ്രാമസേവാപരിഷത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: