കുമരകം: കരിമീനും കൊഞ്ചിനും പൊള്ളുന്ന വിലകൊടുക്കേണ്ടിവരുന്നതോടെ കുമരകത്തെ കായലിലും തോടുകളിലും സുലഭമായി ലഭിക്കുന്ന പൊടിമീനുകള്ക്ക് പ്രിയമേറുന്നു. ഷാപ്പുകളിലും ഹോട്ടലുകളിലും ഒരു പ്ലേറ്റിന് 50 മുതല്‍ 60 രൂപ വരെയേ പൊടിമീനിന് ഈടാക്കുന്നുള്ളൂ. കൊഞ്ചിനും കരിമീനിനും കണമ്പിനുമൊക്കെ 500 മുതല്‍ 750 വരെ നല്‍കണം. വില കുറവെങ്കിലും പൊടിമീന്‍ രുചികരവും പോഷകവുമുള്ള മത്സയിനമാണ്.
തോടുകളില്‍ നിന്നും വീശുവല ഉപയോഗിച്ചാണ് ഇവയെ പിടിക്കുന്നത്. മറ്റു മത്സ്യങ്ങള്‍ തൂക്കി വില്ക്കുമ്പോള്, പൊടിമീനുകള്ക്ക് 50ഓ, 25ഓ രൂപ നല്കി വാങ്ങിയാല്‍ ഒരു വീട്ടിലെ അംഗങ്ങള്‍ക്ക് ആവശ്യത്തിനുള്ള മീന്‍ ലഭിക്കും. പൊടിമീനുകള്‍ വിനോദസഞ്ചാരികള്‍ക്കും വിശിഷ്ടവസ്തുവായി മാറിത്തുടങ്ങി. ചെറിയ ഹോട്ടലുകള്‍ മുതല്‍ സ്റ്റാര്‍ ഹോട്ടലുകള്‍ വരെ ഇവ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പൊടിമീനുകളും കുമരകം കാര്‍ക്ക് കിട്ടാക്കനിയായി മാറുമോയെന്ന സംശയത്തിലാണ് തദ്ദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: