കാവാലം: പള്ളിയറക്കാവ് ദേവി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവത്തിന് മാര്‍ച്ച് 25ന് കൊടിയേറി. രാവിലെ എട്ടിനും ഒമ്പതിനും മധ്യേ തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിന്റേയും മേല്‍ശാന്തി ഗോപകുമാര്‍ ശര്‍മ്മയുടേയും കാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. രാത്രി ഏഴിന് ഭജന്‍സ് നടന്നു.
രണ്ടാം ഉത്സവം മുതല്‍ ഒമ്പതാം ഉത്സവം വരെ ദിവസവും രാവിലെ 11ന് ഉത്സവബലി, ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം. മാര്‍ച്ച് 26ന് രാത്രി ഏഴിന് ചാക്യാര്‍കൂത്ത്, 9.30ന് കൊടിക്കീഴില്‍ വിളക്ക്. 27ന് രാത്രി ഏഴിന് നൃത്തനൃത്യങ്ങള്‍. 28ന് രാത്രി ഏഴിന് ഓട്ടന്‍തുളളല്‍, എട്ടിന് ഭജന്‍സ്. 29ന് രാത്രി ഏഴിന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചറുടെ പ്രഭാഷണം, രാത്രി 10ന് കല്യാണ സൗഗന്ധികം -കഥകളി. 30ന് രാത്രി ഒമ്പതിന് ഗാനമേള. 31ന് രാത്രി ഒമ്പതിന് കുത്തിയോട്ട ചുവടുംപാട്ടും.
എട്ടാം ഉത്സവമായ ഏപ്രില്‍ ഒന്നിന് വൈകിട്ട് നാലിന് വേലകളി. രാത്രി ഒമ്പതിന് മൂന്നു ഗജരാജാക്കന്മാരുടെ അകമ്പടിയോടെ തിരുമുമ്പില്‍വേല, 10ന് നാടകം. രണ്ടിന് രാത്രി ഏഴിന് പള്ളിയറക്കാവില്‍ അമ്മയുടെ വലിയവിളക്ക്, പള്ളിവേട്ട താലപ്പൊലികള്‍ക്ക് വരവേല്പ്, രാത്രി 7.30ന് നൃത്തോത്സവം, 9.30ന് ഡാന്‍സ് മ്യൂസിക് ധമാക്ക, പുലര്‍ച്ചെ രണ്ടിന് പളളിവേട്ട, എതിരേല്പ്. മൂന്നിന് രാവിലെ 10ന് കൊടിയിറക്ക്, ആറാട്ടുപുറപ്പാട്, 11 മുതല്‍ പ്രസാദമൂട്ട്, 11.30ന് സംഗീതസദസ്, ഉച്ചയ്ക്ക് രണ്ടിന് ആറാട്ട്വരവ്, രാത്രി 9.30ന് നാടന്‍പാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: