ന്യൂദല്‍ഹി: ചൈനയെ മറികടന്നുകൊണ്ട് ഭാരതത്തിന്റെ വളര്‍ച്ചാനിരക്ക് 2015-16 വര്‍ഷത്തില്‍ 7.8ശതമാനത്തിലെത്തുമെന്ന് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എഡിബി). 2016-17ല്‍ ഇത് 8.2 ശതമാനമായി ഉയരുമെന്നും എഡിബി പറയുന്നു.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്ക്കരണ നടപടികളിലൂടെ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം വളര്‍ത്തുവാനും ആഭ്യന്തര, വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുവാനും കഴിഞ്ഞത് വളര്‍ച്ചയ്ക്ക് നിധാനമായതായി എഡിബിയുടെ വര്‍ഷിക പ്രസിദ്ധീകരണമായ ഏഷ്യന്‍ ഡെവല്പ്മെന്റ് ഔട്ലുക്കില് പറയുന്നു. എന്നിരുന്നാലും സാമ്പത്തിക പരിഷ്ക്കരണ നടപടികളില്‍ ഒട്ടേറെ വെല്ലുവിളികള്‍ ഉള്ളതായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഭാരതത്തിന്റെ നിലവിലുള്ള വളര്‍ച്ചാനിരക്ക് 7.4ശതമാനമാണ് 7.8ശതമാനമായി ഉയരുന്നത്. 2015-16 വര്‍ഷം 8.2ശതമാനമായി ഉയരും. ചൈനയുടെ നിലവിലുള്ള വളര്‍ച്ചാനിരക്ക് 7.4 ശതമാനമെന്നത് 7.2ശതമാനമായി 2016-17 വര്‍ഷത്തില്‍ താഴുകയാണ് ചെയ്യുന്നത്.
അടിസ്ഥാനമേഖലയിലെ പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതികള്‍ വേഗത്തിലാക്കിയതും ഭൂമിയേറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കിയതും കല്‍ക്കരി, ഓയില്‍ പാടങ്ങളുടെ ലേലം നടത്തുവാനായതും തൊഴില്‍ നിയമങ്ങള്‍ പരിഷ്ക്കരിച്ചതും വളര്‍ച്ച വേഗത്തിലാക്കുവാന്‍ സഹായിച്ചതായി ചൂണ്ടിക്കാണിക്കുന്നു.
ഭാരതത്തിന്റെ നഗരങ്ങളെ സാമ്പത്തിക വളര്‍ച്ചയുടെ കേന്ദ്രങ്ങളാക്കുന്നതിനൊപ്പം തന്നെ തൊഴിലവസരങ്ങള്സൃഷ്ടിക്കുകയും ചെയ്യുകയെന്നതായിരുന്നു വലിയ വെല്ലുവിളി. പണപ്പെരുപ്പം നിയന്ത്രിക്കുവാനും വിലനിലവാരം നിയന്ത്രിക്കുവാനും സാധിച്ചതും വളര്‍ച്ചക്ക് ഉണര്‍വേകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: