ആനക്കര: കൃഷിവകുപ്പ് ജില്ലാതല പച്ചക്കറി വികസന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതില്‍ ആനക്കരയ്ക്ക് വിജയത്തിളക്കം. 2014 -15 വര്‍ഷത്തിലെ ജില്ലയിലെ മികച്ച പച്ചക്കറി ക്ലസ്റ്റര്‍, മികച്ച ഹെഡ്മാസ്റ്റര്, മികച്ച കൃഷി ഓഫീസര്‍, പച്ചക്കറി കൃഷി ചെയ്ത മികച്ച വിദ്യാലയം, മികച്ച അധ്യാപകന്, എന്നീ മേഖലകളിലായി അഞ്ച് അവാര്‍ഡുകളാണ് ആനക്കരയ്ക്ക് ലഭിച്ചത്.
മാര്‍ച്ച് 24ന് പാലക്കാട് അവാര്‍ഡ് വിതരണം നടക്കും. ജില്ലയിലെ മികച്ച പച്ചക്കറി ക്ലസ്റ്ററായി ആനക്കരയിലെ നിള എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റര്‍ തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയില്‍ പച്ചക്കറി കൃഷി മികച്ച രീതിയില്‍ നടത്തിയ പ്രധാന അധ്യാപകനായി സ്വാമിനാഥ വിദ്യാലയത്തിലെ ഷാജി മാസ്റ്റര്‍ തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം സ്ഥാനത്തുള്ള മികച്ച വിദ്യാലയമായും ഈ സ്കൂഃഷൃെതിരഞ്ഞെടുത്തു.
പച്ചക്കറി കൃഷി വികസന പദ്ധതി നടപ്പിലാക്കിയതിന് കൃഷി ഓഫീസര്‍മാര്‍ക്കു നല്കുന്ന അവാര്‍ഡിന് ആനക്കര കൃഷി ഓഫീസര്‍ ജോസഫ് ജോണ്‍ തേറാട്ടില്‍ അര്‍ഹനായി. മികച്ച അധ്യാപകനായി മണികണ്ഠന് എ.എന്‍ (ഡയറ്റ്ലാബ് ആനക്കര) തിരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: