മണ്ണാര്‍ക്കാട്: വനല്ശക്തമായതോടെ മണ്ണാര്‍ക്കാട് താലൂക്കിന്റെ പടിഞ്ഞാറന്‍ മേഖല കരിഞ്ഞുണങ്ങുന്നു. പല പുഴകളിലും നീരൊഴുക്ക് നിലച്ച് ആഴ്ചകളായി. താലൂക്കിന്റെ പടിഞ്ഞാറന്‍ മേഖലയിലെ പ്രധാന പുഴകളായ കരിമ്പുഴ, മുറിയങ്കണ്ണി പുഴ, കൂട്ടിലക്കടവ് പുഴ എന്നിവയിലാണ് ഒഴുക്കു നിലച്ചത്.
ഭാരതപ്പുഴയുടെ കൈവരിയായ മുറിയങ്കണ്ണിപുഴയില് ഒഴുക്കു നിലച്ചിട്ട് മാസങ്ങളായി. വേനല്‍ക്കാലത്തെ മണലെടുപ്പിനെ തുടര്‍ന്നുണ്ടായ മണല്‍കുഴികളില്‍ മാത്രം വെള്ളംകെട്ടിനില്‍ക്കുകയാണ്. വെള്ളമില്ലാത്ത ഭാഗത്ത് വന്‍തോതില്‍ കാടുവളര്ന്നിരിക്കുകയാണ്. കരിമ്പുഴയുടെയും സ്ഥിതി ഇതുതന്നെയാണ്.
വേനല്‍ ശക്തമായതോടെ പ്രദേശത്തെ ചെറുപുഴകളും വറ്റിത്തുടങ്ങി. മണ്ണാര്‍ക്കാട് താലൂക്കിലെ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പ്രദേശമാണ് പടിഞ്ഞാറന്‍ മേഖല. അലനല്ലൂര്‍, തിരുവിഴാംകുന്ന്, നാട്ടുകല്‍, കരിങ്കല്ലത്താണി ഭാഗങ്ങളിലാണ് വേനല്‍ ഏറ്റവും കൂടുതല്‍ ശക്തമായിരിക്കുന്നത്.
വേനല്‍ ഇനിയും കനത്താല്‍ പ്രദേശത്തെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാകും. വേനല്‍ കനത്താല്‍ കിലോമീറ്ററോളം ദൂരെ കുടിവെള്ളം തേടിപോകേണ്ട സ്ഥിതിയാണുണ്ടാകുക. മണ്ണാര്‍ക്കാട് താലൂക്കിലെ കുന്തിപ്പുഴ, നെല്ലിപ്പുഴ, ചൂരിയോടുപുഴ എന്നിവയെല്ലാം ഇതിനകം തന്നെ വറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: