ജെയ്പൂര്‍: ഈ വര്‍ഷത്തിനുള്ളില്‍ 564 ഗ്രാമങ്ങളിലും 307 ചെറുഗ്രാമങ്ങള്‍ക്കും ഉപരിതല ജലലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പൊതുജനാരോഗ്യ, ജലവകുപ്പ് മന്ത്രി കിരണ്‍ മഹേശ്വരി.
ഇതിനായി ജലവകുപ്പിന്റെ നേതൃത്വത്തില്‍ ഗ്രാമങ്ങളില്‍ പൈപ്പുകളും മറ്റും സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കും.
നഗരങ്ങളില്‍ കുടിവെള്ളവിതരണത്തിനായുള്ള ഭൂഗര്‍ഭ ജലപദ്ധതിയോടൊപ്പം ഇതും നടപ്പിലാക്കും. കൂടാതെ ഗ്രാമപ്രദേശങ്ങളിലെ നൂറുപേര്‍ക്ക് ഹാന്ഡ്പൈപ്പുകളും വിതരണം ചെയ്യും.
സംസ്ഥാനത്തെ 243 ഭൂഗര്‍ഭജല ശ്രോതസ്സുകളില്‍ നിലവില്‍ 25 എണ്ണം മാത്രമാണ് ശുദ്ധജലം വിതരണത്തിന് അനുയോജ്യമായുള്ളത്. ഈ സാഹചര്യത്തില്‍ 109ഓളം ജല വിതരണ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്.
അതില്‍ 38 എണ്ണം ഇതിനകംതന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മറ്റ് 67 എണ്ണത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇവ പൂര്‍ത്തീകരിക്കുന്നതോടെ സംസ്ഥാനത്തെ മുഴുവന്ഗ്രമങ്ങളിലും ശുദ്ധജലം വിതരണം ചെയ്യാന്‍ സാധിക്കക്കും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈവര്‍ഷം കൂടുതല്‍ ഗ്രാമങ്ങളില്‍ ശുദ്ധജലവിതരണം നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മഹേശ്വരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: