Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിലകന്റെ അന്ത്യവിശ്രമ തീരം ഇനി സ്വരാജ് ഭൂമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2015, 08:33 pm IST
in India

മുംബൈ: ‘സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്, ഞാന്‍ അതെങ്ങനെയും നേടു’മെന്ന ധീര ശബ്ദം മുഴക്കിയ സാക്ഷാല്‍ ബാലഗംഗാധര തിലകന്റെ അന്തിമ വിശ്രമ സ്ഥലമാണിവിടം.

കടല്‍ത്തീരത്തെ ഈ വിശുദ്ധ ഭൂമി അറിയപ്പെട്ടിരുന്നത് ഗിര്‍ഗൗം ചൗപ്പാത്തി എന്ന്. പക്ഷേ, ഒരു സിംഹ ഗര്‍ജ്ജനത്തിന്റെ മുഴക്കം ഇന്നും അനുഭവപ്പെടുത്തുന്ന ആ പ്രദേശത്തിന് പേരിലും ആ മഹാന്റെ സ്മരണ ഉണ്ടാവണമെന്ന ബോധം ഉണരാന്‍ 95 വര്‍ഷം കഴിയേണ്ടിവന്നു; ബിജെപി സര്‍ക്കാരും സംസ്ഥാനത്തു വരേണ്ടിവന്നു.

ഗാന്ധിജിയേയും പട്ടേലിനേയും മറ്റും ബിജെപി തട്ടിയെടുക്കുന്നുവെന്ന് പരാതിപ്പെടുന്നവര്‍ക്ക് ലോകമാന്യ ബാലതിലകന്റെ പേരിലും ഇനി വിലപിക്കാം.

1920 ആഗസ്റ്റിലാണ് തിലകന്‍ അന്തരിച്ചത്. ഇപ്പോള്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ ആ വിശുദ്ധ തീരത്തിനു പുതിയ പേര് അംഗീകരിച്ചിരിക്കുന്നു, സ്വരാജ് ഭൂമി; എല്ലാ അര്‍ത്ഥത്തിലും ധന്യമായ പേര്.

മഹാരാഷ്‌ട്ര മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഈ പേരുമാറ്റ നിര്‍ദ്ദേശം വെച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അദ്ദേഹം അതു ശരിവെച്ചു.

കഴിഞ്ഞ വര്‍ഷം ബിജെപി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരോട് അഭ്യര്‍ത്ഥിച്ചിരുന്നു ഈ വിശുദ്ധ തീരത്ത് ഒരു ഉദ്യാനം ഉണ്ടാക്കി അതിനു സ്വരാജ് ഭൂമി എന്നു പേരു നല്‍കണമെന്ന്. അതിനു കാരണം ലോകമാന്യ തിലക് ഗൗരവ സമിതിയെന്ന സംഘടനയുടെ ശുപാര്‍ശയായിരുന്നു. അവര്‍ പലവട്ടം കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരിനും മുന്നില്‍ ഈ ആവശ്യം ഉന്നയിച്ചു. പക്ഷേ, നടന്നില്ല. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മാറി, ബിജെപി അധികാരത്തിലെത്തി, കാര്യങ്ങള്‍ എളുപ്പത്തില്‍ നടപ്പായി.

ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ ഇന്നത്തെ മുഖ്യമന്ത്രി ഫഡ്‌നാവിസ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ച് പറഞ്ഞതിങ്ങനെ-””ലോകമാന്യ തിലകന്‍ മഹാനായ സ്വാതന്ത്ര്യ സമര നായകനായിരുന്നു, ചിന്തകനായിരുന്നു, സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു, രാഷ്‌ട്രമാണ് പരമ പ്രധാനമെന്നു കരുതിയ ആളായിരുന്നു. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണെന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യം ജനകോടികളെയാണ് ഇളക്കി മറിച്ചത്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരേ സ്വാതന്ത്ര്യ സമരത്തിന് അത് അവരെ നയിച്ചു, അദ്ദേഹത്തിന് ഉചിതമായ സ്മാരകമെന്ന ആവശ്യത്തെ എല്ലാവിധത്തിലും തുണയ്‌ക്കേണ്ടതുണ്ട്.”

സമിതിയുടെ നിര്‍ദ്ദേശം തിലകന്റെ അന്ത്യോപചാരങ്ങള്‍ നടന്നിടത്ത് സ്വരാജ് സ്തംഭം പടുത്തുയര്‍ത്തണമെന്നായിരുന്നു. പക്ഷേ മുന്‍ സര്‍ക്കാരുകള്‍ ആ നിര്‍ദ്ദേശം അവഗണിക്കുകയായിരുന്നു. ”കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഞങ്ങള്‍ സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നതാണ് തിലകന് ഉചിതമായ സ്മാരകം ഉയര്‍ത്തണമെന്ന്. പക്ഷേ ആരും ചെവിക്കൊണ്ടില്ല,” സമിതി ചെയര്‍മാന്‍ പ്രകാശ് സിലാം പറയുന്നു.

”നമുക്ക് മനോഹരവും വിശുദ്ധവുമായ രാജ്ഘട്ടുണ്ട്, മഹാത്മജിയുടെ ആദരാര്‍ത്ഥം. ഇന്ദിരാഗാന്ധിക്ക് ശക്തിസ്ഥല്‍. തിലകന്റെ ബഹുമാനാര്‍ത്ഥം എന്തുകൊണ്ട് സ്വരാജ് ഭൂമി ഉണ്ടായിക്കൂടാ,” മഹാരാഷ്‌ട്ര നിയമസഭയിലെ ആദ്യ സ്പീക്കറും തിലകന്റെ സഹചാരിയുമായിരുന്ന ലക്ഷ്മണ്‍ സിലാമിന്റെ ചെറുമകന്‍ കൂടിയായ പ്രകാശ് സിലാം ചോദിക്കുന്നു.

ലക്ഷ്മണ്‍ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. അദ്ദേഹമാണ് തിലകന്റെ അന്ത്യവിശ്രമ സ്ഥലത്ത് തിലക പ്രതിമ സ്ഥാപിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. സമിതി പലവട്ടം മഹാരാഷ്‌ട്ര സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ ആവശ്യം ഉന്നയിച്ചതാണ്. എന്നാല്‍ അന്നെല്ലാം സര്‍ക്കാര്‍ പരിസ്ഥിതി പ്രശ്‌നം പറഞ്ഞ് തള്ളുകയായിരുന്നു.

ഇപ്പോള്‍ ഫഡ്‌നാവിസ് സര്‍ക്കാര്‍ സര്‍വാത്മനാ ഈ പദ്ധതിക്കൊപ്പം നില്‍ക്കുന്നതില്‍ സമിതി സന്തോഷം പ്രകടിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.