ന്യൂദല്‍ഹി: മധ്യപ്രദേശ് ധനമന്ത്രി ജയന്ത് മലായയേയും ഭാര്യയേയും തീവണ്ടിയാത്രക്കിടെ തോക്കു ചൂണ്ടി കൊള്ളയടിച്ചു.
ജബല്‍പുര്‍ നിസാമുദ്ദീന്‍ എക്സ്പ്രസ്സില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ജബല്‍പ്പൂര്‍ നിസാമുദ്ദീന്‍ എക്സ്പ്രസിലെ ഫസ്റ്റ് എ.സി കന്പാര്‍ട്ട്മെന്റില്‍ ഭാര്യ സുധ മല്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം.
അക്രമികള്‍ തോക്ക് ചൂണ്ടിയ ശേഷം ഇരുവരേയും കൊള്ളയടിക്കുകയായിരുന്നു.ഒന്നാം ക്ലാസ് എ.സി കംപാര്‍ട്ട്മെന്റിലായിരുന്നു കൊള്ള. ഇവര്‍ യാത്രചെയ്ത കൂപ്പെയുടെ വാതില്‍ കൊള്ളക്കാര്‍ ബലംപ്രയോഗിച്ച് തുറക്കുകയായിരുന്നു. തീവണ്ടിയിലെ മറ്റ് യാത്രക്കാരേയും കൊള്ളയടിച്ചിട്ടുണ്ട്.
കവര്‍ച്ചയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഈ പ്രദേശത്തു കൂടി പോയ മറ്റൊരു ട്രെയിനിലും മോഷണം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രിയുടെ ഭാര്യ പറഞ്ഞു.
എല്ലാ ട്രെയിനുകളിലും ഗാര്‍ഡുകളെ സ്ഥാപിക്കാന്‍ സാധിക്കില്ലെങ്കിലും എന്തെങ്കിലും ചെയ്യേണ്ടത് ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. റെയില്‍വെ അന്വേഷണത്തിന് ഉത്തരവിടുകയും മൂന്ന് റെയില്‍ സുരക്ഷാ സേനാംഗങ്ങളെ സസ്പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കവര്‍ച്ചയെപ്പറ്റി പരാതി നല്‍കാനായി മലായ്യ ഇന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെ കാണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: