Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മീനാകുമാരി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2015, 09:07 pm IST
in India

ന്യൂദല്‍ഹി: മത്സ്യബന്ധനമേഖലയെപ്പറ്റി പഠിക്കുന്നതിനായി യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ഡോ.മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞേക്കും. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പാര്‍ലമെന്റില്‍ പറഞ്ഞതിനു പിന്നാലെ ഇന്നലെ നടന്ന സംസ്ഥാന ഫിഷറീസ് മന്ത്രിമാരുടെ യോഗത്തിലും റിപ്പോര്‍ട്ടിനെ അനുകൂലിക്കാത്ത നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. യോഗത്തിന് ശേഷം പാര്‍ലമെന്റില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍സിങ് മീനാകുമാരി കമ്മീഷന്റെ കണ്ടെത്തലുകളോട് കേന്ദ്രസര്‍ക്കാരിന് യോജിപ്പില്ലെന്ന് വ്യക്തമാക്കി.

രാജ്യത്തിന്റെ തീരദേശമേഖലയിലെ 9 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടേയും ഫിഷറീസ് മന്ത്രിമാരുടേയും യോഗമാണ് കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തത്. കേന്ദ്രകൃഷിമന്ത്രിക്കു പുറമേ പ്രതിരോധ വകുപ്പ് മന്ത്രി മനോഹര്‍ പരീഖറും കൃഷിസഹമന്ത്രിമാരും 9 സംസ്ഥാനങ്ങളിലെയും ഫിഷറീസ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

ഗുജറാത്ത്, മഹാരാഷ്‌ട്ര, ഗോവ ഉള്‍പ്പെടെയുള്ള ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ മീനാകുമാരി കമ്മീഷന്റെ കണ്ടെത്തലുകളോട് പൂര്‍ണ്ണമായും വിയോജിപ്പ് പ്രകടിപ്പിച്ചു. വിദേശ  ട്രോളിംഗുകള്‍ക്ക് മത്സ്യസമ്പത്ത് കൂടുതലുള്ള പ്രദേശത്ത് അനുമതി നല്‍കാനുള്ള മീനാകുമാരി കമ്മീഷന്റെ നിര്‍ദ്ദേശങ്ങളെയും എല്ലാ സംസ്ഥാനങ്ങളും എതിര്‍ത്തു.

ആഴക്കടല്‍ മത്സ്യബന്ധനത്തിനായി കൂടുതല്‍ ബോട്ടുകള്‍ക്ക് അനുമതി നല്‍കണമെന്ന മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വ്യവസ്ഥകള്‍ നടപ്പാക്കരുതെന്ന്  ഗുജറാത്ത് ഫിഷറീസ് മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. നിലവിലുള്ള 908 ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് പുറമേ 270 ബോട്ടുകള്‍ക്കു കൂടി അനുമതി നല്‍കണമെന്നുള്ള ശുപാര്‍ശയെ കേരളവും യോഗത്തില്‍ എതിര്‍ത്തു. ട്രോളിംഗ് നിരോധനം 45ല്‍ നിന്ന് 61ആക്കി ഉയര്‍ത്തണമെന്ന ആവശ്യത്തെയും കേരളം എതിര്‍ത്തു.

എന്നാല്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് രണ്ടുമാസത്തെ ട്രോളിംഗ് നിരോധന നിര്‍ദ്ദേശത്തോട് എതിര്‍പ്പില്ല. എന്നാല്‍ ജൂലൈ 31ന് തന്നെ ട്രോളിംഗ് നിരോധനം അവസാനിപ്പിക്കണെന്ന് എല്ലാ സംസ്ഥാനങ്ങളും യോഗത്തില്‍ ഐക്യകണ്‌ഠേന ആവശ്യപ്പെട്ടു. നിലവില്‍ ചില സംസ്ഥാനങ്ങളില്‍ ട്രോളിംഗ് നിരോധനം ആഗസ്ത് 15വരെ നീളുന്നുണ്ട്.

പ്രൊഫ.കെ.വി തോമസ്  കേന്ദ്രഫിഷറീസ് മന്ത്രിയായിരുന്ന കാലത്ത് യുപിഎ സര്‍ക്കാര്‍ നിയോഗിച്ച ഡോ.മീനാകുമാരി കമ്മീഷന്‍ 2013 ആഗസ്ത് 1നാണ് യുപിഎ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2004ലെ ഫിഷറീസ് നയം പുനപരിശോധിക്കുക, അന്താരാഷ്‌ട്ര സഹായത്താല്‍ രാജ്യത്തെ മത്സ്യസമ്പത്ത് ശരിയായ വിധത്തില്‍ വിനിയോഗിക്കുക, ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള മാനദണ്ഡങ്ങള്‍ പുനപരിശോധിക്കുക തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കേന്ദ്രഫിഷറീസ് മന്ത്രാലയം ഡോ.മീനാകുമാരിക്ക് നിര്‍ദ്ദേശം നല്‍കിയത്.

ആന്ധ്രാ, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കാളിത്തമുള്ള വന്‍കിട ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് പ്രയോജനകരമായ രീതിയില്‍ റിപ്പോര്‍ട്ടു തയ്യാറാക്കുന്നതിനായാണ് മീനാകുമാരി കമ്മീഷനെ നിയോഗിച്ചതെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ പുതിയ കേന്ദ്രസര്‍ക്കാര്‍ മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കേരളാ എംപിമാര്‍ പാര്‍ലമെന്റിലും പുറത്തും ബഹളമുണ്ടാക്കിയതോടെയാണ് വിഷയത്തില്‍ സംസ്ഥാനങ്ങളുടെ നിലപാടറിയാന്‍ കേന്ദ്രം ഇന്നലെ യോഗം വിളിച്ചു ചേര്‍ത്തത്. കേരളത്തില്‍ നിന്ന് മന്ത്രി കെ.ബാബുവും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മാരപാണ്ഡ്യന്‍, ഡയറക്ടര്‍ മിനി ആന്റണി എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.