ആലപ്പുഴ: ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. പത്മനാഭന് ഉദ്ഘാടനം ചെയ്തു. ഡി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍, സംസ്ഥാന സംഘടനാ സെക്രട്ടറി കെ. പുരുഷോത്തമന് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. അഡ്വ. കെ.എസ്. രണ്‍ജീത് സ്വാഗതവും എം. വിഷ്ണു നന്ദിയും പറഞ്ഞു
കടലാക്രമണം മൂലം വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക, സമ്പാദ്യ പദ്ധതി പ്രകാരമുള്ള പണം നല്‍കുക, കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്തു. നടപ്പാക്കാത്ത മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിനെതിരെ സമരം നയിക്കുന്ന കോണ്‍ഗ്രസ് നേതാവായ വി. ദിനകരന്റെ നിലപാട് രാഷ്ട്രീയ പാപ്പരത്തമാണെന്ന് സമ്മേളനം വിലിരുത്തി.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വയം ഒരു സീറ്റ് തരപ്പെടുത്തുന്നതിന് വേണ്ടി ധീവരസഭയെ കോണ്‍ഗ്രസിന് അടിയറവ് വച്ചതായും സമ്മേളനം വിലയിരുത്തി. ധീവരസഭയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനം മൂലം ധീവര സമുദായത്തിന് എന്തു നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചുവെന്ന് വെളിപ്പെടുത്താന്‍ സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികളായി കെ.ഡി. രാമകൃഷ്ണന് (രക്ഷാധികാരി), ഡി. സുരേഷ് (അദ്ധ്യക്ഷന്‍), ആര്.എസ്. ദേവദാസ്, ഷിബി തങ്കരാജ (ഉപാദ്ധ്യക്ഷന്മാര്), അഡ്വ. കെ.എസ്. രണ്‍ജീത് (സെക്രട്ടറി), സാജുമോന്‍ മുഹമ്മ, രജിത രാജേഷ്, അഭിലാഷ് പള്ളിപ്പുറം (സഹസെക്രട്ടറിമാര്), എം. വിഷ്ണു (ഖജാന്‍ജി), പി.ജി. ജ്യോതികുമാര്‍, ടി.എസ്. ഷിജു, പി. ശശിധരന് (അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: