ന്യൂദല്‍ഹി: ഡല്‍ഹിയില്‍ ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 40 പോലീസുകാര്‍ പിടിയില്‍. ടോയ്ലറ്റില് ഒളിച്ചിരുന്ന പോലീസുകാരെ ടിടിഇ പിടികൂടി പിഴയടപ്പിച്ചു.
മഹാകൗശല്‍, ഛത്തീസ്ഗഡ് എക്സ്പ്രസ് ട്രെയിനുകളില്‍ നടന്ന പരിശോധനകളിലാണ് പോലീസുകാര്‍ പിടിയിലായത്.
രണ്ടു ട്രെയിനുകളിലെ പരിശോധനയില്‍ 103 യാത്രക്കാരാണ് ടിക്കറ്റില്ലാതെ യാത്രചെയ്തതായി കണ്ടെത്തിയത്. ഇവരില്‍ 40 പേരും പോലീസുകാരായിരുന്നു. പോലീസുകാരില്‍ നിന്ന് 11,990 രൂപ പിഴയായി ഈടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: