ന്യൂദല്‍ഹി: രാജ്യസഭാംഗമായി ബിജെപി നേതാവ് അമര്‍ ശങ്കര്‍ സാബിള്‍, രാജ് ബാബ്ബര്‍, ഡോല സെന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട സാംബിള്‍ മറാത്തിയിലാണ് സത്യവാചകം ചൊല്ലിയത്.
ഉത്തരാഖണ്ഡ് മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ബാബ്ബര്‍ (കോണ്‍ഗ്രസ്) രാജ്യസഭാംഗമായത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡോള സെന്‍ പശ്ചിമബംഗാളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ബാബ്ബര്‍ ഹിന്ദിയിലും സെന്‍ ബംഗാളി ഭാഷയിലും സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭ ചെയര്മാന് ഹമീദ് അന്‍സാരി മൂവരേയും സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: