ബംഗ്‌ളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം ഫലിച്ചു. പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ നടത്തിയ ചികിത്സയില്‍ കാലങ്ങളായി അലട്ടിയിരുന്ന ചുമയും കഫക്കെട്ടും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിട്ടൊഴിഞ്ഞു. പ്രമേഹത്തിനും കാര്യമായ കുറവുണ്ടായി. എന്നത്തെക്കാള്‍ സുഖം തോന്നുന്നുവെന്ന് ചികിത്സയ്‌ക്കുശേഷം കൈജ്‌രിവാള്‍
കഴിഞ്ഞ അഞ്ചിനാണ് മാതാപിതാക്കള്‍ക്കൊപ്പം കെജ്‌രിവാള്‍ ബംഗളൂരുവിലെ പ്രകൃതി ചികിത്സാ കേന്ദ്രത്തിലെത്തിയത്. അച്ഛനെ ദഹനസംബന്ധമായ രോഗ ങ്ങളും അമ്മയെ വാതരോഗവും അലട്ടിയിരുന്നു. മൂവര്‍ക്കുമൊരുമിച്ചു ചികിത്സ. പത്തു ദിവസം പിന്നിടുമ്പോള്‍ മൂവര്‍ക്കും സുഖപ്രാപ്തി.
” ചുമ പോയി. പ്രമേഹം നിയന്ത്രണത്തിലായി. എത്രയും വേഗം തിരിച്ചെത്തി ചുമതലകള്‍ നിര്‍വഹിക്കാന്‍ ധൃതിയായി. ജിന്‍ഡാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു നന്ദി. സീതാറാംജിക്ക് അഭിനന്ദനങ്ങള്‍. ഇത്തരം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ രാജ്യമൊട്ടാകെ വേണം’കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
സത്യപ്രതിജ്ഞയ്‌ക്കു മുന്‍പ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴാണ് കെജ്‌രിവാളിനോട് ബംഗ്‌ളൂരു ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ചു മോദി പറഞ്ഞത്. സംസാരത്തിനിടെ എഎപി നേതാവ് നിര്‍ത്താതെ ചുമച്ചപ്പോള്‍ പ്രകൃതി ചികിത്സയുടെയും യോഗയുടെയും സഹായത്തോടെ ഇതില്‍ നിന്നു വിമുക്തി നേടാമെന്നും താന്‍ കാലങ്ങളായി യോഗയിലൂടെയാണ് ആരോഗ്യം നിലനിര്‍ത്തുന്നതെന്നും മോദി പറയുകയായിരുന്നു.
















