കാക്കനാട്: തൃക്കാക്കര നഗരസഭയിലെ കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുപോര് മൂലം പദ്ധതികള്‍ അവതാളത്തില്‍. ഗ്രൂപ്പുകളി മൂലം കേരളത്തിന്റെ ഐടി തലസ്ഥാനമായ തൃക്കാക്കര നഗരസഭയ്ക്ക് കഴിഞ്ഞ നാലര വര്‍ഷം ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ എല്‍ഡിഎഫ് ഭരണ സമിതി തുടങ്ങിവച്ച ലൈബ്രറി കെട്ടിടം തൃക്കാക്കര നഗര സഭയില്‍ ഐ ഗ്രൂപ്പ് നേതാവ് ഷാജി വാഴക്കാലയുടെ കാലയളവില്‍ പണി പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ ചെയര്മാന് മാറ്റത്തെ തുടര്‍ന്ന് എ ഗ്രൂപ്പ് നേതാവ് പി.ഐ. മുഹമ്മദാലി തൃക്കാക്കര നഗരസഭ ചെയര്മാന് ആവുകയും തുടര്‍ന്ന് നിര്‍മ്മാണം കഴിഞ്ഞ പ്രവര്‍ത്തികള്‍ക്ക് ടെന്‍ഡര്‍ വിളിച്ചതോടെ അഴിമതി ആരോപണവുമായി ഐ ഗ്രൂപ്പ് രംഗത്തുവരികയുമായിരുന്നു. ഇതോടെ കോടികള്‍ മുടക്കി പണി പൂര്‍ത്തികരിച്ച 3 നിലകളുളള ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം നീണ്ടുപോകുകയാണ്.
മുന്‍ പഞ്ചായത്ത് ഭരണ സമിതി ആരംഭിച്ച പൊതു മാര്‍ക്കറ്റ് വര്‍ഷങ്ങളായി നവീകരണം കാത്ത് കിടക്കുകയാണ്. പഞ്ചായത്ത് നഗര സഭ ആയതോടെ ഒന്നാം നിലയില്‍ വരെ മിനിലോറി കയറാന്‍ സൗകര്യമൊരുക്കുന്ന തരത്തിലാണ് പുതിയ മാര്‍ക്കറ്റ് സമുച്ചയ നിര്‍മ്മാണം. ആധുനിക സാങ്കേതിക വിദ്യയനുസരിച്ച് മാലിന്യ സംസ്കരണത്തിനുളള സൗകര്യം മല്സ്യമാര്ക്കറ്റിലുണ്ടാകും.
ഇന്‍ഫോപാര്‍ക്ക് റോഡില്‍ നിന്നും കാക്കനാട് റോഡില്‍ നിന്നും മാര്‍ക്കറ്റിലേക്ക് പ്രവേശന കവാടം ഉണ്ടാവും. ഇങ്ങനെ നൂറ് കണക്കിന് വാക്ക്ദാനമാണ് കച്ചവടക്കാര്‍ക്ക് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇത്തരം ഒരു മാര്‍ക്കറ്റ് ഉളളതായി നഗര സഭയില്‍ പോലും രേഖയില്ല.
മുന്‍ പഞ്ചായത്ത് ഭരണ സമിതി കാക്കനാട്ടേക്ക് ടുറിസ്റ്റ്കളെ ആകര്‍ഷിക്കുന്നതിനായി കടംബ്രയാര്‍ ടുറിസം പദ്ധതി സംബന്ധിച്ച് പഠനങ്ങള്‍ നടത്തുകയും, ഇതിന് ആവശ്യമായ സ്ഥലങ്ങള്‍ അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. ഈ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്കായി ഒരു കോടി രൂപ വകയിരുത്തുകയും ചെയ്തു. ഇതിനും തുടര്‍ നടപടി ഉണ്ടായില്ല.
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ഇ. ഹസൈനാര്‍ മുന്‍ കൈയെടുത്ത് കാക്കനാട് പോലീസ് സ്റ്റേഷന് സമീപം നിര്‍മ്മിച്ച ഗ്രൗണ്ട്, അതിന് ശേഷം വന്ന എല്‍ഡിഎഫ് ഭരണ സമിതിയാണ് ചുറ്റുമതില്‍ കെട്ടി ഗാലറി നിര്‍മ്മിച്ചത്. പിന്നിട് മാറി വന്ന കോണ്‍ഗ്രസ് ഭരണ സമിതി ഓരോ തവണയും ബജറ്റില്‍ കോടികള്‍ നീക്കിവച്ചതായി പറയുന്നതല്ലാതെ ഒരു കല്ല് പോലും വക്കാന്‍ സാധിച്ചിട്ടില്ല. പതിറ്റാണ്ടുകള്‍ക്കുശേഷമാണ് കാത്തിരിപ്പിനോടുവിലാണ് തൃക്കാക്കരയില്‍ ഇക്കുറി യുഡിഎഫിന് ഭരണം ലഭിച്ചത്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിഭക്ഷവുമാണ്ടായി. ഭരണകക്ഷിയില്‍ ഗ്രൂപ്പുപോരും അധികാര വടം വലി മൂലം വികസനങ്ങള്‍ ഒന്നും നടത്താനാവുന്നില്ലെന്ന അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: