കൊട്ടാരക്കര: പെരുങ്കുളം കോഴിക്കോട്ടുകാവ് ഇണ്ടിളയപ്പന് ക്ഷേത്രത്തിന് മുന്നിലെ പുരാതന കളത്തട്ട് പുനര്‍നിര്‍മ്മാണത്തിനായി പൊളിച്ച് നീക്കി ആഴ്ചകള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണം ആരംഭിച്ചില്ല. പൂര്‍ണമായും തടിയില്‍ നിര്‍മ്മിച്ച കളത്തട്ട് രാത്രിയില്‍ പൊളിച്ചുനീക്കിയതിനെതിരെ നാട്ടുകാരില്‍ ഒരു വിഭാഗം രംഗത്ത് വന്നതാണ് ഇതിന് കാരണം.
പുരാതനമായ കളത്തട്ട് അശാസ്ത്രീയമായി പുനര്‍ നിര്‍മ്മിക്കുന്നതിനെതിരെ കളക്ടര്‍ക്കും മറ്റധികാരികള്ക്കു കളത്തട്ട് സംരക്ഷണ സമിതി പരാതിയും നല്കി. കരിങ്കല്ലിലും തടിയിലും പഴയകാല വാസ്തുവിദ്യകളനുസരിച്ചു നിര്‍മ്മിച്ചിരുന്ന കളത്തട്ട് പുനര്‍നിര്‍മ്മാണം നടത്തുമ്പോള്‍ ഇതേരീതിയില്‍ വേണമെന്നാണ് കര്‍മ്മസമിതിയുടെ നിലപാട്. നിര്‍മ്മാണം തടഞ്ഞ നാട്ടുകാരോട് പഴയ രീതിയില്‍ തന്നെ കളത്തട്ട് പുനര്‍നിര്‍മ്മിക്കുമെന്ന് കരാറുകാരും പഞ്ചായത്തധികാരികളും ഉറപ്പു നല്‍കിയെങ്കിലും ഇഷ്ടികയും ടിന്‍ഷീറ്റും കൊണ്ടുള്ള നിര്‍മിതിക്കാണ് പഞ്ചായത്ത് അനുമതി നല്‍കിയതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ പറയുന്നു.
കളത്തട്ട് പുനര്‍നിര്‍മ്മാണത്തിനായി ആലോചനായോഗം കൂടിയെന്നു അധികാരികള്‍ പറയുന്നുണ്ടെങ്കിലും യോഗം കൂടിയതായി വ്യാജരേഖകള്‍ തയ്യാറാക്കുക മാത്രമാണുണ്ടായതെന്ന് സംരക്ഷണ സമിതി ആരോപിക്കുന്നു. പുരാവസ്തുവകുപ്പില്‍ നിന്നോ ബന്ധപ്പെട്ട മറ്റു വിഭാഗങ്ങളില്‍ നിന്നോ അനുമതി വാങ്ങാതെ കളത്തട്ട് പൊളിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സമിതി ആവശ്യപ്പെടുന്നു.
പഞ്ചായത്ത് പദ്ധതി പ്രകാരമാണ് കളത്തട്ട് പുനര്‍നിര്‍മ്മിക്കുന്നതെന്നും ഒരു ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് കൊട്ടാരക്കര എസ്.ഐ ബെന്നിലാലു ഇരു വിഭാഗത്തേയും വിളിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇരുകൂട്ടരും തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
പഴയ രീതിയില്‍ കളത്തട്ട് പുനര്നിര്മ്മിക്കുകയാണങ്കില് ആവശ്യമായ ധനസഹായം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്യാമെന്ന് കര്‍മ്മസമിതി പറയുന്നു. എന്നാല്‍ പഞ്ചായത്ത് പഴയ നിലപാടില്‍ തന്ന് ഉറച്ച് നില്‍ക്കുകയാണ്. പെരുംകുളം മണ്ണടി റോഡിന്റെ വശത്ത് അഞ്ചോളം കളത്തട്ടുകള്‍ ഉണ്ടായിരുന്നു. പെരുംകുളം സ്കൂളിന് സമീപത്തേ കളത്തട്ടും സ്ഥലവും സ്വകാര്യവ്യക്തി സ്വന്തമാക്കിയത് വിവാദമായിരുന്നു. ക്ഷേത്രത്തിന് സമീപത്തേത് പൊളിച്ചുമാറ്റി പോസ്റ്റ് ഓഫിസ് ആക്കി. പള്ളിക്കല്‍, പുവറ്റൂര്‍, തുരുത്തിലമ്പലം എന്നിവിടങ്ങളില്‍ മാത്രമാണ് കളത്തട്ട് ഇപ്പോഴും പഴയ പ്രതാപത്തില്‍ നിലനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: