ചവറ: ചമയ വിളക്കിനോടനുബന്ധിച്ചുളള കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്ര ‘ക്തിസാന്ദ്രമായി. ആനന്ദവല്ലീശ്വരം ക്ഷേത്രത്തില്‍ നിന്നും അലങ്കരിച്ച വാഹനങ്ങള്‍, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര കാവനാട്, രാമന്‍കുളങ്ങര, വേട്ടുതറ, പരിമണം വഴി ചവറ ബസ്സ്റ്റാന്‍ഡിലെത്തി. ഘോഷയാത്ര കടന്നുവന്ന വഴികളില്‍ ഭക്തര്‍ ദീപങ്ങള്‍ തെളിയിച്ചും നിറപറകള്‍ സമര്‍പ്പിച്ചും വരവേല്‍പ്പ് നല്കി.
തുടര്‍ന്ന് ചവറയില്‍ നിന്ന് താലപ്പൊലി, വായ്ക്കുരവ, മയിലാട്ടം, മുത്തുക്കുടകള്‍, ഗജവീരന്മാര്, ഫ്ളോട്ടുകള്‍ എന്നിവയുടെ അകമ്പടിയോടെ കുഞ്ഞാലുംമൂട് വഴി ക്ഷേത്രത്തില്‍ എത്തി തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നു.
ഇന്ന് രാവിലെ 5ന് ഗണപതി ഹോമം. 6.30ന് ഉരുള്‍ച്ച. 7ന് പറയ്ക്കെഴുന്നളളത്ത്. 8ന് ഭാഗവത പാരായണം. 10ന് സമൂഹസദ്യ. വൈകിട്ട് 5ന് ചവറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും താലപ്പൊലി ഘോഷയാത്ര. 7.30ന് അഞ്ജന ജി. സജിത്, ഗൗതമി ജി.സജിത് എന്നിവര്‍ നയിക്കുന്ന സംഗീതസദസ്. 9.30ന് ആവിഷ്ക്കാരയുടെ നാടകവും നടക്കും. ആചാരപ്പെരുമയോടെയുളള പുരുഷാംഗനമാരുടെ ചമയവിളക്ക് 24, 25 തീയതികളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: