ആലപ്പുഴ: ജില്ലയില്‍ എച്ച്1 എന്‍1 രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗപ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കും. ഇതു സംബന്ധിച്ച് കൂടിയ യോഗത്തിലാണ് തീരുമാനം. എച്ച്1 എന്‍1 രോഗം കണ്ടെത്തുന്നതിനും പടര്‍ന്നുപിടിക്കാതിരിക്കാനും ആശുപത്രികളില്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തും. രോഗലക്ഷണമായ തൊണ്ടവേദനയോടുകൂടിയ പനിബാധിതര്‍ ആശുപത്രികളില്‍ ചികിത്സ തേടിയാല്‍ പ്രത്യേകം പരിശോധിക്കാനും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ വിശദമായ പരിശോധനകള്‍ നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രോഗലക്ഷണമുള്ളവര്‍ക്കായി താലൂക്ക്, ജനറല്‍, മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രത്യേക കിടത്തി ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്നുമുതല്‍ 23 വരെ ജില്ലയില്‍ പ്രത്യേക ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കും. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ മുഖേന പ്രത്യേക ആരോഗ്യബോധവല്കരണ പരിപാടികള്സംഘടിപ്പിക്കും. സിനിമാ തീയേറ്ററുകളിലും പ്രാദേശിക ചാനലുകള്‍ വഴിയും രോഗപ്രതിരോധമാര്‍ഗങ്ങളും നിര്‍ദേശങ്ങളും പ്രദര്‍ശിപ്പിക്കും. ബോധവല്ക്കരണപരിപാടികളുടെ ഭാഗമായി ലഘുലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: