കൊച്ചി: കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം. അഭിഭാഷകരുടെ കോടതി ബഹിഷ്ക്കരണ സമരം വകവയ്ക്കാതെ ഹൈക്കോടതിയില്‍ കേസ് വാദിക്കാന്‍ ഹാജരായപ്പോഴായിരുന്നു പ്രതിഷേധം. മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകാന്‍ എത്തിയതായിരുന്നു അദ്ദേഹം.
പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹം കോടതിമുറിയില്‍ നിന്നും കേസ് വാദിക്കാതെ മടങ്ങി. അലഹബാദില്‍ അഭിഭാഷകനെ പോലീസുകാരന് വെടിവച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് അഭിഭാഷകരുടെ സമരം. സംഭവത്തില്‍ രാജ്യവ്യാപകമായി അഭിഭാഷകര്‍ കോടതികള്‍ ബഹിഷ്ക്കരിച്ചു പ്രതിഷേധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: