കായംകുളം: വ്യാജ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് നിര്‍മാണ കേസില്‍ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് വിട്ടയച്ചു. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം പിടികൂടിയ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെയാണ് രാഷ്ട്രീയ സ്വാധീനത്തെ തുടര്‍ന്ന് പോലീസ് വിട്ടയച്ചത്.
കായംകുളം സ്വദേശിയായ സദ്ദാമിന്റെ പാസ്പോര്‍ട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട അന്വേഷണമാണ് കേസിന്റെ ആരംഭം. സദ്ദാമിന്റെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും ഇയാള്‍ ഒന്‍പതാം ക്ലാസുവരെ മാത്രമേ പഠിച്ചിട്ടുള്ളുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വ്യാജ എസ്എസ്എല്‍സി ബുക്ക് നിര്‍മിച്ചു നല്‍കിയത് ഇലിപ്പക്കുളം സ്വദേശിയായ നേതാവാണെന്ന് ബോധ്യപ്പെട്ടത്.
ഇതിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കായംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് നേതാവിനെ പിടികൂടിയത്. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. സംഘടനാ നേതാക്കളുമായി ബന്ധമുള്ള ഇയാളെ ഉന്നത ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചത്. വര്‍ഷങ്ങളായി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഇയാള്‍ നിര്‍മിച്ചു നല്‍കിയതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: