ആലപ്പുഴ: കോടതി വിധി ഉണ്ടായിട്ടും കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നിയമനം നീളുന്നു. അഡൈ്വസ് വന്നവര്‍ക്കെല്ലാം രണ്ടാഴ്ചയ്ക്കുള്ളില്‍ നിയമനം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍ ഉത്തരവ് വന്നിട്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനം നടത്താന്‍ അധികൃതര്‍ക്കായില്ല. അഡൈ്വസ് വന്നു വര്‍ഷങ്ങളായിട്ടും നിയമനം കാത്തിരിക്കുകയാണ് ആയിരത്തോളം ഉദ്യോഗാര്‍ഥികള്‍. എം പാനലുകാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. ഇനിയും ഇത്തരത്തിലുള്ള നിലപാടു തുടരുകയാണെങ്കില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം പോലുള്ള സമരപരിപാടികള്‍ക്കൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ റാങ്ക് ജേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: