മാവേലിക്കര: ബൈക്കപകടത്തില്‍ അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റു. മാവേലിക്കര പടിഞ്ഞാറേ നടയില്‍ വിനായകയില്‍ ബിന്ദു (43), മകള്‍ വീണ (23)എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാര്‍ച്ച് 14ന് രാവിലെ എട്ടിന് കണ്ടിയൂര്‍ സ്വകാര്യ ആശുപത്രിക്കു മുന്നിലായിരുന്നു അപകടം. തട്ടാരമ്പലം ഭാഗത്തുനിന്നും അമിതവേഗതയില്‍ എത്തിയ ബൈക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കണ്ടിയൂര്‍ ആശുപത്രിയിലെ ജീവനക്കാരിയായ ബിന്ദുവിനെ വീണ ആശുപത്രിയിലെത്തിക്കാന്‍ എത്തിയതായിരുന്നു. ആശുപത്രിയിലേക്കു തിരിഞ്ഞപ്പോഴാണ് അപകടമുണ്ടായത്. വീണയുടെ ഇടതുകാലിന് ഒടിവുണ്ട്. ബിന്ദുവിന്റെ തലക്കു പരിക്കേറ്റു. രണ്ടുപേരേയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവേലിക്കര പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: