കൊല്ലം: പൊതുജനാരോഗ്യ പ്രശ്നങ്ങളില്‍ ആശാപ്രവര്‍ത്തകരുടെ അവബോധം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട സംഘടിപ്പിക്കുന്ന സാമൂഹികാരോഗ്യ പ്രവര്‍ത്തക സംഗമം ഇന്ന് രാവിലെ 9ന് ഓലയില്‍കടവ് എടിഎസ്കെ ഗാര്‍ഡന്‍സില്‍ പി.കെ. ഗുരുദാസന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാമൂഹ്യക്ഷേമ ബോര്‍ഡ് അംഗം ഷാഹിദ കമാല്‍ മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ-കലാബോധന കൈപ്പുസ്തകം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജഗദമ്മയും ആരോഗ്യപത്രിക മാജിദാ വഹാബും പ്രകാശനം ചെയ്യും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം. ഷാജി, കെ. ഗോപിനാഥന്, അനില്‍കുമാര്‍, ഡോ.എസ്. ജയശങ്കര്‍, ഡോ. ബാബുചന്ദ്രന്, ഡോ. കൃഷ്ണകുമാര്‍, ഉഷാകുമാരി എന്നിവര്‍ ആശംകളര്പ്പിക്കും. ഡോ. സൈജു ഹമീദ് സ്വാഗതവും ഡോ.എ.എല്‍. ഷീജ നന്ദിയും പറയും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ശില്‍പ്പശാല നടക്കും. വൈകിട്ട് 4ന് നടക്കുന്ന വനിതാസെമിനാര്‍ മേയര്‍ ഹണി ബഞ്ചമിന് ഉദ്ഘാടനംചെയ്യും. മായാ സുരേഷ് സെമിനാര്‍ നിയന്ത്രിക്കും. പ്രൊഫ.എസ്. സുലഭ, ഡോ. കൃഷ്ണവേണി, ഡോ.സബീന സുന്ദരേശന് എന്നിവര്‍ പങ്കെടുക്കും.
വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന് ഉദ്ഘാടനംചെയ്യും. കെ. ജഗദമ്മ അദ്ധ്യക്ഷത വഹിക്കും. കളക്ടര്‍ ഡോ.എ. കൗശിഗന് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ആരോഗ്യ അവകാശ റാലി അദ്ദേഹം ഫഌഗ് ഓഫ് ചെയ്യും. സി.പി. സുധീഷ്കുമാര്‍, ഡോ.എസ്. സുഭഗന്‍ എന്നിവര്‍ സംസാരിക്കും. ഡോ. ഷഹന കെ. മുഹമ്മദ് നന്ദി പറയും.വൈകിട്ട് 6ന് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിനു സമീപം ആരോഗ്യ ജ്യോതി തെളിക്കലും കലാജാഥയും നടക്കും. സിറ്റി പോലീസ് കമ്മീഷണര്‍ വി. സുരേഷ് കുമാര്‍ ആരോഗ്യജ്യോതി ഉദ്ഘാടനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: