ചാത്തന്നൂര്‍: നിര്‍മ്മാണത്തിലെ അപാകത ആരോപിച്ച് കാരംകോട് – ജെഎസ്എം ജങ്ഷന് റോഡിലെ പാലത്തിന്റെ നിര്‍മ്മാണം ബിജെപിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് പാലവും റോഡും നിര്‍മ്മാണം നടത്തുന്നത്. കരാര്‍ലംഘനം നടത്തിക്കൊണ്ട് പാലത്തിന്റെ പ്ലാനിന് വിപരീതമായാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതെന്നാണ് ആ രോപണം.
അടിത്തറയുടെ പണി കഴിഞ്ഞ് മുകളിലോട്ടുള്ള കോണ്‍ക്രീറ്റ് പണിയില്‍ സിമന്റിന്റെ അളവ് കുറച്ചും നാമമാത്രം കമ്പി പാകിയുമാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്. ദേശീയപാതയില്‍ നിന്നും ചാത്തന്നൂര്‍, ചിറക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് ഇത്. പൂതക്കുളം, വര്‍ക്കല, പരവൂര്‍ എന്നിവടങ്ങളിലേക്ക് പോകുന്ന പ്രധാന വഴി കൂടിയാണ്.
കഴിഞ്ഞ അസംബഌ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒന്‍പതരലക്ഷം രൂപ ചെലവാക്കി ധൃതിയില്‍ പണി പൂര്‍ത്തിയാക്കിയ റോഡാണിത്. നിര്‍മ്മാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ റോഡ് തകര്‍ന്നു. നിര്‍മ്മാണത്തില്‍ നടന്ന അഴിമതിയെക്കുറിച്ച് വിജിലന്‍സ് അനേഷണം നടക്കുന്ന സമയത്തുതന്നെ പാലവും റോഡും നിര്‍മ്മിക്കാനായി വീണ്ടും പത്തര ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിക്കുകയായിരുന്നു.
തുടര്‍ന്ന് നടന്ന പണിയിലാണ് വീണ്ടും അഴിമതി കാണിച്ചിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞ നാട്ടുകാര്‍ ഇടതുപക്ഷക്കാരായ ജില്ലാപഞ്ചായത്ത് മെമ്പറുമായും തൊട്ടടുത്ത് തന്നെ താമസിക്കുന്ന ഗ്രാമപഞ്ചായത്ത് മെമ്പറുമായും പഞ്ചായത്തു പ്രസിഡന്റുമായും ബന്ധപ്പെട്ടെങ്കിലും തിരിഞ്ഞുനോക്കിയിട്ടില്ല.
അശാസ്ത്രീയമായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി ജനകീയ ഫണ്ട് മുടിക്കുന്ന ഇടതുജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടിന്റെ വ്യക്തമായ തെളിവാണ് അഴിമതിയെന്ന് നാട്ടുകാര്‍ പറയുന്നു. അഴിമതിക്കാര്‍ക്കെതിരെ വിജിലന്‍സ് അനേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് പരാതി നല്‍കുമെന്ന് ബിജെപി മണ്ഡലം സെക്രട്ടറി ശ്രീകുമാര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: