വൈക്കം: നഗരസഭയിലെ 24, 25 വാര്‍ഡുകളായ കോവിലകത്തുംകടവ്, പോളശ്ശേരി മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു.
തീരപ്രദേശത്തു താമസിക്കുന്ന മത്സ്യതൊഴിലാളികള്‍ മാലിന്യം നിറഞ്ഞ പൈപ്പുവെള്ളം ഉപയോഗിക്കുന്നതാണ് പകര്‍ച്ചവ്യാധികള്‍ക്ക് കാരണമെന്ന് പറയപ്പെടുന്നു. ഛര്‍ദ്ദിയും, വയറിളക്കവും, തളര്‍ച്ചയും മൂലം നിരവധി പേര് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മത്സ്യതൊഴിലാളി മേഖലയായ ഇവിടെ രോഗങ്ങള്‍ പടരുന്നതിനെക്കുറിച്ച് വാട്ടര്‍ അതോറിട്ടും ആരോഗ്യവകുപ്പും അന്വേഷിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രദേശവാസികളായ പി.ഡി. പ്രസാദ്, പി.ഡി. രാജപ്പന്, വി.കെ. വേലായുധന് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: