കൊല്ലം: പൂതക്കുളം പഞ്ചായത്തില്‍ മാവിന്മൂട്, പേരയം പഞ്ചായത്തില്‍ പേരയം ജംഗ്ഷന് എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങള്‍ ജില്ലാ കളക്ടര്‍ സസ്പെന്റ് ചെയ്തു. കേരള സ്റ്റേറ്റ് ഐടി മിഷനുമായി ഉണ്ടാക്കിയ കരാറുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും അക്ഷയ ജില്ലാ ഓഫീസിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
ആറു മാസത്തേക്കാണ് സസ്പെന്ഷന്. സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള പ്രകാരം അക്ഷയയുടെ ബോര്‍ഡു സ്ഥാപിക്കുകയോ സേവന നിരക്കുകള്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാതിരുന്ന ഈ കേന്ദ്രങ്ങള്‍ അമിത ഫീസ് ഇടാക്കിയിരുന്നു.
ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാതിരുന്ന ഇവിടെ അക്ഷയ വഴി നല്‍കേണ്ടിയിരുന്ന പല സേവനങ്ങളും ലഭ്യമാക്കിയിരുില്ല. പൂതക്കുളം പഞ്ചായത്ത് നിവാസികള്‍ക്ക് പൂതക്കുളം ജംഗ്ഷനിലെയും പേരയം പഞ്ചായത്തിലുള്ളവര്‍ക്ക് പടപ്പക്കരയിലെയും അക്ഷയ കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ ലഭ്യമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: