ആലപ്പുഴ: ജില്ലയില്‍ എച്ച്1 എന്‍1 മൂന്നുപേര്‍ക്ക് സ്ഥിരീകരിച്ചതായി ഡെപ്യൂട്ടി ഡിഎംഒ: ജേക്കബ് വര്‍ഗീസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ദേവികുളങ്ങര, ചെങ്ങന്നൂര്‍, ചന്തിരൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തും അന്യസംസ്ഥാനങ്ങളിലും ജോലി ചെയ്തവരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ ജില്ലയില്‍ ഗുരുതരമായ സ്ഥിതിവിശേഷമില്ല. അടിയന്തര ചികിത്സ നല്‍കാനുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവരില്‍ എച്ച്1 എന്‍1 വൈറസ് വേഗം ബാധിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ അവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അന്യസംസ്ഥാന തൊഴിലാളികളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് ദുഷ്ക്കരം. കേരളത്തില്‍ നിര്‍മ്മാര്‍ജനം ചെയ്തിട്ടുള്ള പല രോഗങ്ങളും മടങ്ങിയെത്തിയത് അന്യസംസ്ഥാന തൊഴിലാളികളിലൂടെയാണെന്നും ഡെപ്യൂട്ടി ഡിഎംഒ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: