ആലപ്പുഴ: ജില്ലയില്‍ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 16 മുതല്‍ 22 വരെ ശുചിത്വ വാരം ആഘോഷിക്കും. 22ന് ലോക കുടിവെള്ള ദിനം ആചരിക്കും. മഴക്കാലപൂര്‍വ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച പഞ്ചായത്ത്-ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനം.
വരള്‍ച്ചയെ നേരിടുന്നതിലും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കണം. മീന്‍ചന്ത, അറവുശാലകള്‍ എന്നിവിടങ്ങളിലെ ശുചിത്വം പരിശോധിക്കണം. ശുചിത്വമിഷന് നല്കുന്ന 10,000 രൂപയുടെ സഹായം കൂടാതെ തനതു ഫണ്ടും ഇതിനായി വിനിയോഗിക്കാമെന്ന് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് പറഞ്ഞു. വാര്‍ഡുതല ശുചിത്വ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കുക, വാട്ടര്‍ അതോറിട്ടിയുമായി ബന്ധപ്പെട്ട് ശുദ്ധജല ലഭ്യത ഉറപ്പാക്കുക, മാലിന്യശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക തുടങ്ങിയവ നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു.
തട്ടുകടകള്‍ കേന്ദ്രീകരിച്ച് കച്ചവടം ഏറിയതിനാല്‍ അവിടെ ഉപയോഗിക്കുന്ന വെള്ളം, ശുചിത്വ മാനദണ്ഡങ്ങള്‍ എന്നിവ പരിശോധിക്കണം. എച്ച്1 എന്‍1 അരൂര്‍ പിഎച്ച്സിയുടെ കീഴില്‍ വരുന്ന ചന്തിരൂരില്‍ ഒരു രോഗിയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എ. സഫിയാബീവി പറഞ്ഞു. ്വായുവിലൂടെ പകരുന്ന വൈറസാണ് കാരണം. ഇത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള നടപടി സ്വീകരിച്ചതായി ഡിഎംഒ പറഞ്ഞു.
ചുറ്റുവട്ടത്തുള്ളവരെ രോഗിയില്‍ നിന്ന് അകറ്റിനിര്‍ത്തുകയും പനി വന്നാല്‍ ഉടനെ ആശുപത്രിയെ സമീപിക്കുകയും ചെയ്യണം. വെള്ളം 20 മിനിട്ടെങ്കിലും തിളപ്പിച്ച ശേഷം ഉപയോഗിക്കണം. കൊതുകുനശീകരണത്തിനും ക്ലോറിനേഷനും പ്രാധാന്യം നല്‍കണം. സിപ് അപ്, ലോക്കല്‍ സോഡ എന്നിവയ്ക്കുപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: