രാജ്യവ്യാപകമായി ബീഫ് ഫെസ്റ്റിവല്‍ നടത്തും എന്ന് ഒരു ആവേശത്തിന്റെ പുറത്തുകേറി പറഞ്ഞ നേതാവിനെ സംരക്ഷിക്കാന്‍ വഴികാണാതെ ഡിവൈഎഫ്ഐ, ബീഫ് നിരോധനം ഇല്ലാത്ത, എല്ലാ മുക്കിലും മൂലയില്‍ വരെ ബീഫ് കിട്ടുന്ന കേരളത്തില്‍ മാത്രം ഫെസ്റ്റിവല്‍ നടത്തി തല ഊരാന്‍ ശ്രമം തുടങ്ങി! ബീഫ് നിരോധനം ഉള്ള തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ എങ്കിലും ഫെസ്റ്റിവല്‍ നടത്താന്‍ ശ്രമിച്ചപ്പോള്‍, ഇപ്പോള്‍ തന്നെ ഉടുതുണിക്ക് മറുതുണി ഇല്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തമിഴ്നാട് ഘടകം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി എന്നാണ് അറിയാന്‍ കഴിഞ്ഞത്!
ബീഫ് നിരോധനം ഉള്ള തമിഴ്നാട്ടില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ വന്നാല്‍ വരുന്നവനെ വെട്ടി ഫെസ്റ്റിവല്‍ നടത്തും എന്ന് പല തമിഴ് സംഘടനകളും ഭീഷണി മുഴക്കിയതും കേരളത്തിന് പുറത്ത് ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ അണികളെ കിട്ടാത്തതും ഒരു കാരണം ആണ്!! കേരളത്തില്‍ വ്യാപകമായി ബീഫ് ഫെസ്റ്റിവല്‍ നടത്തി, കേരളം ആണ് ‘രാജ്യം’ എന്ന് പറഞ്ഞു മണ്ടന്മാര് ആയ അണികളെ ഉത്തേജിപ്പിച്ചു തലയൂരാന്‍ കേന്ദ്രനേതൃത്വം പറഞ്ഞതായി അറിയുന്നു, രാജേഷിനോട് ഇനി ഇതുപോലുള്ള പോഴത്തരം പറയരുത് എന്ന താക്കീതും കൊടുത്തതായി ആണ് അറിവ്.
സജീഷ്
ബീഫ് തിന്ന് കൊളസ്ട്രോളു മുറ്റി ഹൃദയം പൊട്ടി ചാകട്ടെ ഓരോന്ന്. കേരളത്തില്‍ മാംസം കഴിയ്ക്കാത്തവരെ അപരിഷ്കൃതര്‍ എന്നാണ് കണക്കാക്കുന്നത്. ഉഷ്ണമേഖലാ രാജ്യമായ ഭാരതത്തില്‍ കഴിയുന്ന നമ്മുടെ ശരീരത്തിന് ഗോമാംസം ദോഷം ചെയ്യും. മാത്രവുമല്ല ഈ മൃഗങ്ങളെ കൊന്നു തിന്നുന്ന സ്വഭാവം അവനെ കൂടുതല്‍ ക്രൂരനാക്കുകയും ചെയ്യും. ആതുകൊണ്ടാണ് മാംസഭോജികള്‍ പൊതുവേ ക്രൂരന്മാരായി കാണപ്പെടുന്നത്.
പ്രസന്നകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: