ഹരിപ്പാട്: നിയോജകമണ്ഡലത്തിലെ പള്ളിപ്പാട് പഞ്ചായത്തില്‍ ഡക് ഫാം സെന്റര്‍ സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തിട്ടുള്ള സ്ഥലം മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലെ അഡീഷണല്‍ ഡയറക്ടര്‍ ഡോ. എസ്. ചന്ദ്രന്‍കുട്ടിയുടെ നേതൃത്വത്തില്‍ പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മറ്റ് സീനിയര്‍ ഉദ്ദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘമാണ് പദ്ധതി പ്രദേശം സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ വിലയിരുത്തിയത്.
പള്ളിപ്പാട് പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് സെന്റര്‍ സ്ഥാപിക്കുന്നത്. ആധൂനിക രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹാച്ചറിംഗ് യൂണിറ്റ്, കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ളതും, രോഗപ്രതിരോധ ശേഷിയുള്ളതുമായ താറാവ് കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് ലഭ്യമാക്കല്‍, താറാവ് വളര്‍ത്തലിന് ആധുനിക-ശാസ്ത്രീയ രീതികളെ കുറിച്ച് കര്‍ഷകര്‍ക്കുള്ള പ്രായോഗിക പരിശീലനം നല്കല്, താറാവുകളെ ബാധിക്കുന്ന വിവിധ രോഗങ്ങളും, പകര്‍ച്ചവ്യാധികളും തുടക്കത്തില്‍ തിരിച്ചറിഞ്ഞ് ദ്രുതഗതിയിലുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുള്ള പിന്തുണാ സഹായം തുടങ്ങിയ ഘടകങ്ങള്‍ ഡക്ഫാം രൂപീകരണത്തിലൂടെ സാധ്യമാകും.
കൂടാതെ കുട്ടനാടിന്റെ തനത് താറാവു ജനസ്സുകളായ ചാര, ചെമ്പല്ലി ഇനങ്ങളുടെ പ്രജനനവും, വിതരണവും ഡക്ഫാമിലൂടെ നടക്കും. ഡക്ഫാം ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് സഹായം കൂടി ഉറപ്പുവരുത്തുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: