ചേര്‍ത്തല: എണ്‍പതിലും മിന്നുന്ന പ്രകടനം, മാസ്റ്റേഴ്സ് മീറ്റിലെ താരമായി ഗോപാലകൃഷ്ണന്‍നായര്‍. റിട്ട. അദ്ധ്യാപകനും, ഹാന്‍ടെക്സ് മുന്‍ ഡയറക്ടറുമായ ഉഴുവ ആനന്ദനിവാസില്‍ ഗോപാലകൃഷ്ണന്‍നായരാണ് കോഴിക്കോട് ദേവഗിരി കോളേജില്‍ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റില്‍ 1500 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഒന്നാം സ്ഥാനവും, 800 മീറ്ററില്‍ രണ്ടാം സ്ഥാനവും, 400 മീറ്ററില്‍ മൂന്നാം സ്ഥാനവും നേടിയത്. 82 വയസുകാരനായ ഇദ്ദേഹം എണ്‍പതിന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് മത്സരിച്ചത്.
പുലര്‍ച്ചെയുള്ള അഞ്ച് കിലോമീറ്റര്‍ നടത്തവും, സൈക്കിള്‍ സവാരിയും പതിവാക്കിയ ഇദ്ദേഹം ചിട്ടയായ ജീവിതരീതിയാണ് നയിക്കുന്നത്. ഇത് തന്നെയാണ് ഈ പ്രായത്തിലും തന്നെ ഉന്മേഷവാനാക്കുന്നതെന്ന് ഗോപാലകൃഷ്ണന് നായര്‍ പറയുന്നു. ഭാര്യ ആനന്ദവല്ലിയും, മക്കളായ സേതുലക്ഷ്മിയും, ഡോ. വേണുഗോപാലും, രാജഗോപാലും പ്രോത്സാഹനവുമായി എപ്പോഴും കൂടെതന്നെയുണ്ട്. ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം, കായംകുളം സ്പിന്നിങ് മില്‍ ഡയറക്ടര്‍ ബോര്‍ഡംഗം, ഉഴുവ പുതിയകാവ് ദേവങ്കല്‍ ദേവസ്വം പ്രസിഡന്റ് എന്നീ നിലകളില്‍ ഗോപാലകൃഷ്ണന് നായര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: