തുറവൂര്‍: വളമംഗലം കാടാതുരുത്ത് ശ്രീമഹാദേവീ ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണകലശവും ചുറ്റമ്പല സമര്‍പ്പണവും, ഉപദേവന്മാരുടെ പുനഃപ്രതിഷ്ഠാ ചടങ്ങുകളും തുടങ്ങി. മാര്‍ച്ച് 18ന് സമാപിക്കും. തുടര്‍ന്ന് 21ന് ഉത്സവം ആരംഭിക്കും, 28ന് ആറാട്ടോടെ സമാപിക്കും.
17ന് വൈകിട്ട് ഏഴിനും എട്ടിനും മധ്യേഉപദേവന്മാരുടെ താഴികകുട പ്രതിഷ്ഠ. 18ന് പുലര്‍ച്ചെ അഞ്ചിന് അഷ്ടദ്രവ്യഗണപതിഹോമം. 10.15ന് അഷ്ടബന്ധസ്ഥാപന പൂജ, ബ്രഹ്മകലശാഭിഷേകം. ഗണേശാദി ഉപദേവന്മാരുടെ പുനഃപ്രതിഷ്ഠ തുടര്‍ന്ന് എസ്എന്‍ഡിപി യോഗം ജനറല്സെക്രട്ടറിവെള്ളാപ്പള്ളി നടേശന് ചുറ്റമ്പല സമര്‍പ്പണം നടത്തും.
21ന് വൈകിട്ട് ഏഴിന് ക്ഷേത്രം തന്ത്രി സി.എം. മുരളീധന്റെയുംമേല്ശാന്തി ഷിബുശാന്തിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഉത്സവത്തിന് കൊടിയേറും. 22ന് വൈകിട്ട്ഏഴിന് താലപ്പൊലിവരവ്. 10ന് വിളക്ക്. ഉല്‍സവദിവസങ്ങളില്‍ നാട്ടുതാലപ്പൊലി, ശ്രീബലി, കാഴ്ച ശ്രീബലി, കാവടിയാട്ടം, നാടന്‍ പാട്ട്, സിനിമാറ്റിക്ക് ഡാന്‍സ്. കമഡിഷോഎന്നിവഉാകും. 28ന് രാവിലെ 10.30ന് ആറാട്ട്, തുടര്‍ന്ന് പൂരയിടികൊടിയിറക്ക്, ആറാട്ട്സദ്യയോടെഉല്സവംസമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: