ആലപ്പുഴ: ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വനിതാ എക്സൈസ് ഗാര്‍ഡ് (കാറ്റഗറി നമ്പര്‍, 261/14) പോലീസ് വകുപ്പില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 262/14) എന്നീ തസ്തികകളിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും പൊതുകായികക്ഷമതാപരീക്ഷയും മാര്‍ച്ച് 12, 13 തീയതികളില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന് ടിക്കറ്റ് വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്എംഎസ് അയച്ചിട്ടുണ്ട്. അഡ്മിഷന് ടിക്കറ്റ്, പബ്ലിക് സര്‍വ്വീസ് കമ്മീഷന് അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം രാവിലെ ആറിന് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: