ചേര്‍ത്തല: വഴിയോര കച്ചവടക്കാരനെ ആക്രമിക്കുകയും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിച്ചതായും പരാതി. സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം വഴിയരികില്‍ കച്ചവടം നടത്തുന്ന കലവൂര്‍ കോയിക്കല്‍ വിജയനെയാണ് ആയുധവുമായെത്തിയ നാലംഗസംഘം ആക്രമിച്ചത്. രക്ഷപ്പെട്ട അക്രമിസംഘം രാത്രി വീണ്ടുമെത്തി ഇവിടെ സൂക്ഷിച്ചിരുന്ന പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിക്കുകയായിരുന്നു. സമീപത്തെ എക്സൈസ് റേഞ്ച് ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് തീയണച്ചത്. വിജയന് ചേര്‍ത്തല പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: