ഹരിപ്പാട്: ചിങ്ങോലി ശ്രീ ശിവപ്രഭാകര സിദ്ധയോഗീശ്വരാശ്രമത്തില് ബ്രഹ്മാനന്ദ ശ്രീ ശിവപ്രഭാകര സിദ്ധയോഗീശ്വരന്റെ 752-ാമത് ജയന്തിയാഘോഷവും അഖിലഭാരത കിളിപ്പാട്ട് ഭാഗവതസത്രവും മാര്‍ച്ച് 14 മുതല്‍ 20 വരെ വിവിധ ആഘോഷ പരിപാടികളോടെ നടക്കും. വെള്ളിയാഴ്ച രാവിലെ 5.30ന് അഷ്ടദ്രവ്യഗണപതിഹോമം, വൈകിട്ട് മൂന്നിന് വിജ്ഞാന സദസ്, ശനിയാഴ്ച വൈകിട്ട് മൂന്നിന് വിജ്ഞാന സദസ്, ഭാഗവതാചാര്യ സംഗമം, ഏഴിന് നാമസങ്കീര്ത്തനാരാധന.
ഞായറാഴ്ച വൈകിട്ട് മൂന്നിന് വിജ്ഞാനസദസ്, ദൈവജ്ഞ പുരോഹിതസംഗമം, ഏഴിന് നാമസങ്കീര്ത്തനാരാധന, തിങ്കളാഴ്ച വൈകിട്ട് മൂന്നിന് ആയ്യുര്‍വ്വേദ ആചാര്യസംഗമം, ഏഴിന് നാമ സങ്കീര്ത്തനാരാധന. ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് കവിസംഗമം, 7.30ന് സോപാന സംഗീതം. ബുധനാഴ്ച വൈകിട്ട് മൂന്നിന് മഹാസന്യാസി സംഗമത്തില്‍ വിദേശസന്യാസിമാരുടെ ഉള്‍പ്പെടെ 18 സന്യാസി ശ്രേഷ്ഠന്മാര് പങ്കെടുക്കും, ഏഴിന് അഷ്ടപദി സംഗീതകച്ചേരി. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് വിവിധ ക്ഷേത്ര കലാകാരന്മാരെ ഉള്‍പ്പെടുത്തി വിജ്ഞാന സദസ്.
വെള്ളിയാഴ്ച 10.30ന് ഗുരുസംഗമം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. ആശ്രമം മഠാധിപതി രമാദേവിയമ്മ അദ്ധ്യക്ഷത വഹിക്കും. കായംകുളം ശ്രീരാമകൃഷ്ണവിദ്യാലയം മഠാധിപതി സ്വാമി കൈവല്യാനന്ദ ഭദ്രദീപപ്രകാശനം നടത്തും. കായംകുളം സച്ചിദാനന്ദാശ്രമം മഠാധിപതി കുട്ടപ്പസ്വാമി മുഖ്യപ്രഭാഷണം നടത്തും. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് മുഖ്യാതിഥിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: