ബെയ്റൂട്ട്: ഇസ്രായേല്‍ ചാരനെന്നാരോപിച്ചു ബന്ദിയാക്കിയ 19 വയസുകാരനെ വധിക്കുന്ന വീഡിയോ ഐഎസ് പുറത്തു വിട്ടു. സയിദ് ഇസ്മായില്‍ മുസല്ലമെന്ന യുവാവിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഐഎസ് പുറത്തു വിട്ടത്. 13 മിനിറ്റ് നേരം നീണ്ടു നില്ക്കുന്ന വീഡിയോയില്‍ ഒരു ബാലന് മുസല്ലത്തിനെ വെടിവച്ചു കൊല്ലുന്ന ദുശ്യങ്ങളാണു പുറത്തു വിട്ടിരിക്കുന്നത്.
ഇസ്രായേലിന് വേണ്ടി ചാരപ്പണി നടത്തിയതിനാണ് യുവാവിനെ കൊന്നതെന്ന് വിഡിയോയില്‍ പറയുന്നു. 10നും 15നും ഇടയില്‍ വയസ് തോന്നിക്കുന്ന കുട്ടിയാണ് മുസല്ലത്തെ വെടിവെച്ച് കൊല്ലുന്നത്. കുട്ടി വെടിവെക്കുന്നതിന് മുമ്പ് മുതിര്‍ന്ന ഒരാള്‍ ചെറിയ പ്രസ്താവന നടത്തുന്നതും വിഡിയോയിലുണ്ട്.
എന്നാല്‍ ദൃശ്യങ്ങളുടെ ആധികാരികത ഇനിയും ഉറപ്പു വരുത്തിയിട്ടില്ലെന്നു പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സിറിയയിലെ വിമത സംഘത്തിനൊപ്പം ചേര്‍ന്ന മുസല്ലത്തെ കാണാതായതു കഴിഞ്ഞ വര്‍ഷമാണ്. തുര്‍ക്കിയിലേക്കുള്ള യാത്രക്കിടെ ഇസ്രായേല്‍ ചാരനാണെന്ന് ആരോപിച്ചാണ് മുസല്ലത്തെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: