ഭരണഘടനാ ശില്പി അംബേദ്കര്‍ ഉണ്ടാക്കിയ ഭാരത ഭരണഘടന ആര്‍ട്ടിക്കിള്‍ 48 പ്രകാരം പശുവിനെ കൊല്ലുന്നത് ഭാരതത്തില്‍ തടയാനുള്ള വ്യവസ്ഥയും ഇവിടുത്തെ ജനങ്ങളുടെ ആചാരവും ജീവിത രീതിയും അനുസരിച്ച് എഴുതി വച്ചിരുന്നു.
ഗാന്ധിയും, ശ്രീ നാരായണ ഗുരുവും , ആചാര്യ വിനോഭ ഭാവെയും പോലുള്ള ആളുകളും പണ്ടുമുതല്‍ തന്നെ ഈ ചിന്താഗതിക്കാര്‍ ആയിരുന്നു. പരമോന്നത സുപ്രീംകോടതി തന്നെ 2006 ല്‍ വ്യക്തമാക്കിയതാണ് ആര്‍ട്ടിക്കിള്‍ 48 പ്രകാരം മുഴുവന്‍ കന്നുകാലികളെ അല്ല ഉദ്ദേശിച്ചത് പശുവിനെയും പശുക്കുട്ടിയെയും ആണ് എന്നത്. നിങ്ങള്‍ എത്ര പോത്തിനെ വേണമെങ്കിലും വെട്ടി ആഹാരമാക്കിക്കോളൂ, നിയമം അതിന് എതിരല്ല ..
ഈ പറഞ്ഞത് മഹാരാഷ്ട്രയിലെ ആളുകള്‍ക്ക് മനസ്സിലായി. ദ മുസ്ലിം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ തന്നെ ഈ നിരോധനത്തെ സ്വാഗതം ചെയ്തു കൊണ്ട് പറഞ്ഞത് ഇത് രാജ്യം മുഴുവന്‍ നിയമം ആക്കണം എന്നാണ്. പക്ഷേ പോത്തിനെ തിന്നുന്ന ചില ‘മലയാളി പോത്തുകള്‍ക്ക്’ കാര്യം പിടികിട്ടിയില്ല. ചില ‘മാധ്യമ പോത്തുകള്‍ക്കും’ അത് തന്നെ സ്ഥിതി.
രതീഷ് വിജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: