Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടിച്ചുപിരിയലിന്റെ വക്കില്‍ ആം ആദ്മി പാര്‍ട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2015, 10:41 pm IST
in India

ന്യൂദല്‍ഹി: ദേശീയ രാഷ്‌ട്രീയത്തിലെ ‘നവജാത പാര്‍ട്ടി’ അടിച്ചുപിരിയലിന്റെ വക്കില്‍. പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ ഇരുതട്ടിലായി നിലയുറപ്പിച്ചതോടെ ദല്‍ഹി തെരഞ്ഞെടുപ്പ് വിജയത്തിളക്കത്തിലും തകര്‍ച്ചയെ നേരിടുകയാണ് ആംആദ്മി പാര്‍ട്ടി. പ്രശാന്ത്ഭൂഷണും യോഗേന്ദ്രയാദവും ദല്‍ഹി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കൂട്ടരും ഇന്നലെ പരസ്യപ്രസ്താവന ഇറക്കി.

സത്യം എന്നെങ്കിലും പുറത്തുവരുമെന്നും രാഷ്‌ട്രീയത്തിലെ ഉന്നതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനായാണ് ആംആദ്മി പാര്‍ട്ടി രൂപീകരിച്ചതെന്ന് ഓര്‍ക്കണമെന്നും പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവും പ്രതികരിച്ചു. യാദവിനെയും ഭൂഷണെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതിന്റെ മുന്നോടിയായാണ് മനീഷ് സിസോദിയയും സംഘവും പരസ്യപ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

എഎപിയുടെ രാഷ്‌ട്രീയകാര്യസമിതിയിലെ മുതിര്‍ന്ന അംഗങ്ങളായ മനീഷ് സിസോദിയ, ഗോപാല്‍ റായ്, പങ്കജ് ഗുപ്ത, സഞ്ജയ് സിങ് എന്നിവരാണ് യാദവിനും പ്രശാന്ത് ഭൂഷണുമെതിരായി പരസ്യ പ്രസ്താവന പുറത്തിറക്കിയത്. യോഗേന്ദ്രയാദവ്, പ്രശാന്ത് ഭൂഷണ്‍, ശാന്തി ഭൂഷണ്‍ എന്നിവര്‍ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു, ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാത്തത് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങളായ അവരുടെ മാന്യത പോകരുതെന്ന് വിചാരിക്കുന്നതിനാലാണ് തുടങ്ങിയ ആരോപണങ്ങളുമായാണ് പ്രസ്താവന. താന്‍ പ്രചാരണത്തിനിറങ്ങില്ലെന്നും നിങ്ങളുമിറങ്ങരുതെന്നും അരവിന്ദ് കെജ്‌രിവാള്‍ ഒരുപാഠം പഠിക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ പ്രവര്‍ത്തകരോട് പറഞ്ഞെന്നും എഎപി നേതാക്കളുടെ പ്രസ്താവനയില്‍ ആരോപിക്കുന്നു.

മാര്‍ച്ച് 4ന് നടന്ന രാഷ്‌ട്രീയ കാര്യസമിതിയില്‍ ഗൂഢാലോചന നടത്തി യാദവിനെയും ഭൂഷണെയും നീക്കം ചെയ്‌തെന്ന പ്രതീതി ഉയര്‍ന്നതിനാലാണ് പരസ്യ പ്രസ്താവന എന്നു വ്യക്തമാക്കിക്കൊണ്ടാണ് സിസോദിയയും കൂട്ടരും പ്രസ്താവന പുറത്തിറക്കിയത്. മറ്റൊരു എഎപി നേതാവായ ആശിഷ് കേതനോട് ദല്‍ഹിയില്‍ 20-22 സീറ്റുകള്‍ മാത്രമേ പാര്‍ട്ടിക്ക് കിട്ടാവൂ എന്നാണ് തന്റെ ആഗ്രഹമെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിട്ടുണ്ടെന്നും എഎപി നേതൃത്വം ആരോപിക്കുന്നു.

വിവിധ ദേശീയ മാധ്യമങ്ങള്‍ക്ക് അരവിന്ദ് കെജ്‌രിവാളിനെതിരായ വാര്‍ത്തകള്‍ നല്‍കിയെന്ന കുറ്റമാണ് യോഗേന്ദ്രയാദവിനെതിരെ ചുമത്തിയിരിക്കുന്നത്. പാര്‍ട്ടിക്കെതിരായ കാര്യങ്ങള്‍ യാദവ് മാധ്യമപ്രവര്‍ത്തകരോട് റെക്കോര്‍ഡ് ചെയ്യാതെ സംസാരിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

സത്യം പുറത്തുവരുമെന്നും ഇവര്‍ പറഞ്ഞ കാര്യങ്ങളുടെ പിന്നിലെന്താണെന്ന് രാജ്യത്തിന് ഒരിക്കല്‍ മനസ്സിലാകുമെന്നും പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. സിസോദിയയും കൂട്ടരും പുറത്തിറക്കിയ പ്രസ്താവന സ്വാഗതം ചെയ്ത യാദവ് തുറന്നതും സുതാര്യതയുള്ളതുമായ ചര്‍ച്ചകള്‍ തുടരുമെന്നും പറഞ്ഞു. വിഷയം സംബന്ധിച്ച് പ്രവര്‍ത്തകരുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിനായി പാര്‍ട്ടിയുടെ വെബ്‌സൈറ്റ് തുറന്നുപ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യാദവ് പ്രതികരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.