കോട്ടയം: ശക്തമായ കാറ്റില്‍ നാശം സംഭവിച്ച എരുമേലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ യു.വി. ജോസ് സന്ദര്‍ശിച്ചു. മുക്കൂട്ടുതറ വാര്‍ഡില്‍ ഏഴാഞ്ചേരി തോമസ്, പാമ്പാക്കുട ഉലഹന്നാന് എന്നിവരുടെ തകര്‍ന്ന വീടുകള്‍ നേരില്‍ക്കണ്ട് കളക്ടര്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തി. വെള്ളിയാഴ്ച വൈകീട്ടുണ്ടായ കാറ്റില്‍ മരങ്ങള്‍ വീടിനു മുകളിലേക്ക് വീണാണ് നാശനഷ്ടമുണ്ടായത്. ആല്‍മരം വീണ് തകര്‍ന്ന എരുമേലി മുട്ടപ്പള്ളി ശ്രീഭദ്രകാളീക്ഷേത്രവും കളക്ടര്‍ സന്ദര്‍ശിച്ചു.
നഷ്ടം സംഭവിച്ചവര്‍ക്കുള്ള ധനസഹായമായ 18 ലക്ഷം രൂപ 31നകം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.വി. സുഭാഷ്, കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ കെ.എം. ശിവകുമാര്‍, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ സന്തോഷ്, അംഗങ്ങളായ ഷീന, അഡ്വ. സുജിത്ത് റ്റി. കുളങ്ങര, റവന്യൂ ഉദേ്യാഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ജില്ലാ കളക്ടറെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: